നേതൃത്വവുമായുള്ള പ്രശ്നം പരിഹരിച്ചു, സി.പി.എമിനൊപ്പം തുടരുമെന്ന് അബ്ദുള്‍ ഷുക്കൂർ

OCTOBER 26, 2024, 3:58 PM

പാലക്കാട്: പാർട്ടി നേതൃത്വവുമായുള്ള  പ്രശ്നം പരിഹരിച്ചുവെന്ന് സി.പി.എം ഏരിയ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂർ.

"എനിക്കുണ്ടായ വിഷമം പാർട്ടി നേതൃത്വത്തെ അറിയിച്ചു. ആ വിഷമം പരിഹരിക്കപ്പെടുമെന്ന് പാർട്ടി നേതൃത്വം ഉറപ്പുനല്‍കി. അതിന്റെ ഭാഗമായി പാർട്ടിക്കൊപ്പം തന്നെ നില്‍ക്കാൻ തീരുമാനിച്ചു. 


vachakam
vachakam
vachakam

എം.വി. ഗോവിന്ദനടക്കമുള്ളവരുമായി സംസാരിച്ചു. കുറേക്കാലം പാർട്ടിക്കൊപ്പം നിന്ന ആളെന്ന നിലയില്‍ അവർ സ്നഹത്തോടെ ഇടപെട്ടു". തിരിച്ചുപോക്കിന് ആ സ്നേഹമിടയായിയെന്നും ഷുക്കൂർ പറഞ്ഞു.


മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പാലക്കാട് നഗരസഭ കൗണ്‍സിലറും പാലക്കാട് ഓട്ടോ ടാക്‌സി യൂണിയന്‍ ജില്ലാ ട്രഷററുമാണ് ഷുക്കൂര്‍. പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ഥമായാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ ചവിട്ടി താഴ്ത്തിയെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam