പാരീസില്‍ വനിതാ ബോക്‌സിംഗില്‍ സ്വര്‍ണം നേടിയ അള്‍ജീരിയന്‍ ബോക്സര്‍ ഇമേന്‍ ഖലീഫ് പുരുഷന്‍

NOVEMBER 5, 2024, 2:19 AM

പാരീസ്: 2024 പാരീസ് ഒളിമ്പിക്സില്‍ വനിതാ ബോക്സിംഗില്‍ സ്വര്‍ണം നേടിയ അള്‍ജീരിയന്‍ ബോക്സിംഗ് താരം ഇമേന്‍ ഖലീഫ് പുരുഷനാണെന്ന് ലിംഗനിര്‍ണയ റിപ്പോര്‍ട്ട്. ഫ്രഞ്ച് പത്രപ്രവര്‍ത്തകന്‍ ജാഫര്‍ എയ്റ്റ് ഔഡിയയാണ് രേഖ പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പ്രകാരം, ഖലീഫിന് ആന്തരിക വൃഷണങ്ങളും എക്‌സ്‌വൈ ക്രോമസോമുകളും ഉണ്ട്. ഇത് 5-ആല്‍ഫ റിഡക്‌റ്റേസ് അപര്യാപ്തത എന്ന അസുഖത്തെക്കുറിച്ച് സൂചന നല്‍കുന്നു.

പാരീസിലെ ക്രെംലിന്‍-ബിസെറ്റ്രെ ഹോസ്പിറ്റലിലെയും അള്‍ജിയേഴ്‌സിലെ മുഹമ്മദ് ലാമിന്‍ ഡെബാഗൈന്‍ ഹോസ്പിറ്റലിലെയും വിദഗ്ധര്‍ 2023 ജൂണിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആന്തരിക വൃഷണങ്ങളുള്ളതും ഗര്‍ഭപാത്രത്തിന്റെ അഭാവവും പോലുള്ള ഖലീഫിന്റെ ജീവശാസ്ത്രപരമായ സ്വഭാവവിശേഷതകള്‍ റിപ്പോര്‍ട്ട് വിവരിക്കുന്നു. കൂടാതെ, എംആര്‍ഐയില്‍ ഒരു സൂക്ഷ്മ ലിംഗത്തിന്റെ സാന്നിധ്യവും കണ്ടു. 

ഖലീഫിന് എസ്‌ക്‌വൈ ക്രോമസോമുകളുണ്ടെന്ന് മുമ്പ് വെളിപ്പെടുത്തപ്പെട്ടിരുന്നു. 2023-ല്‍, ന്യൂഡല്‍ഹിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് ഗോള്‍ഡ് മെഡല്‍ പോരാട്ടത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇന്റര്‍നാഷണല്‍ ബോക്‌സിംഗ് അസോസിയേഷന്‍ (ഐബിഎ) ബോക്‌സറെ വിലക്കിയിരുന്നു.

vachakam
vachakam
vachakam

വാള്‍ട്ടര്‍വെയ്റ്റ് വിഭാഗത്തില്‍ ചൈനയുടെ യാംഗ് ലിയുവിനെ 5-0 ന് ഇടിച്ചിട്ടാണ് ഇമാനെ ഖലീഫ് സ്വര്‍ണം നേടിയത്. ഒളിംമ്പിക്‌സില്‍ ഖലീഫ് ഓരോ വിജയം നേടുമ്പോഴും ലിംഗം സംബന്ധിച്ച വിവാദങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam