ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ അഞ്ചാമത്തെ ബൗളറായി രവീന്ദ്ര ജഡേജ

NOVEMBER 1, 2024, 6:34 PM

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ അഞ്ചാമത്തെ ബൗളറായി രവീന്ദ്ര ജഡേജ. 311 വിക്കറ്റ് വീതം നേടിയ സഹീര്‍ ഖാനെയും ഇഷാന്ത് ശര്‍മയെയും മറികടന്നാണ് ജഡേജ 312 വിക്കറ്റുമായി ഈ സ്ഥാനത്തെത്തിയത്. ന്യൂസിലന്‍ഡിനെതിരായ മുംബൈ ടെസ്റ്റിന്റെ ഒന്നാം ദിനത്തിലാണ് നേട്ടം.

ന്യൂസിലന്‍ഡ് ബാറ്റര്‍ ഗ്ലെന്‍ ഫിലിപ്സിനെ പുറത്താക്കിയാണ് ജഡേജ തന്റെ റെക്കോര്‍ഡ് നേട്ടം ആഘോഷിച്ചത്. 17 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സ് ജഡേജയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. നേരത്തെ ടോം ബ്ലണ്ടെല്ലിനെയും (0) വില്‍ യംഗിനെയും (71) ജഡേജ പുറത്താക്കിയിരുന്നു. 

103 ടെസ്റ്റുകളില്‍ നിന്ന് 417 വിക്കറ്റുകള്‍ നേടിയ ഹര്‍ഭജന്‍ സിംഗാണ് നാലാം സ്ഥാനത്തുള്ള ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരന്‍. ഇഷ് സോധിയെയും മാറ്റ് ഹെന്റിയെയും കൂടി പുറത്താക്കിയ ജഡേജക്ക് ഇപ്പോള്‍ 314 വിക്കറ്റുകളുണ്ട്. 104 വിക്കറ്റുകള്‍ കൂടി നേടിയാല്‍ ഹര്‍ഭജനെ മറികടന്ന് നാലാം സ്ഥാനത്തെത്താം. 

vachakam
vachakam
vachakam

മികച്ച ഓള്‍റൗണ്ടറെന്ന നിലയില്‍ പേരുകേട്ട ജഡേജ ഈ പരമ്പരയില്‍ നേരത്തെ, 3,000 റണ്‍സും 300 വിക്കറ്റും തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ കളിക്കാരനായി ചരിത്രം കുറിച്ചിരുന്നു. മുമ്പ് കപില്‍ ദേവും രവിചന്ദ്രന്‍ അശ്വിനും നേടിയ നേട്ടമാണിത്. ഇംഗ്ലണ്ടിന്റെ ഇയാന്‍ ബോതമിന് ശേഷം ഏറ്റവും വേഗത്തില്‍ ഈ നാഴികക്കല്ല് നേടുന്ന രണ്ടാമത്തെ ലോകതാരമാണ് ജഡേജ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam