തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിൽ കേരള പൊലീസ് ഇഡിയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പ്രതികരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ.
തിരൂർ സതീഷിനെ സിപിഐഎം പണം കൊടുത്തു വാങ്ങിയെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. തിരൂർ സതീഷ് എന്തിന് നിരന്തരം മുൻമന്ത്രി എ സി മൊയ്തീനെ കണ്ടുവെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു.
വെളിപ്പെടുത്തലിൽ ബിജെപി പ്രതിരോധത്തിലല്ല. പിണറായി പൊലീസ് മാസങ്ങളോളം ആരോപണ വിധേയരെ ചോദ്യം ചെയ്തിരുന്നല്ലോയെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
സതീഷിൻ്റെ ആരോപണം വിശ്വസിക്കാനാവാത്തതാണെന്നും ഇക്കാര്യം അന്വേഷിക്കാതിരിക്കാൻ പിണറായി വിജയന്റെ കൈ പടവലങ്ങയായിരുന്നോയെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്