മൂന്നാം ടെസ്റ്റില്‍ കീവിസിനെ 235 ല്‍ എറിഞ്ഞിട്ട് ഇന്ത്യ; മറുപടി ബാറ്റിംഗില്‍ 4 വിക്കറ്റുകള്‍ നഷ്ടം

NOVEMBER 1, 2024, 7:47 PM

ുംബൈ: ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ന്യൂസിലന്‍ഡിനെ 235 ല്‍ എറിഞ്ഞൊതുക്കി ഇന്ത്യന്‍ സ്പിന്നര്‍മാര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനെ രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്നാണ് എറിഞ്ഞൊതുക്കിയത്. ജഡേജ 5 വിക്കറ്റും സുന്ദര്‍ 4 വിക്കറ്റുകളും നേടി. 

മുംബൈയിലെ ചൂടും വെല്ലുവിളി നിറഞ്ഞ പിച്ച് സാഹചര്യങ്ങളും ന്യൂസിലന്‍ഡിന്റെ ബാറ്റര്‍മാരെ കുഴക്കി. വാഷിംഗ്ടണ്‍ സുന്ദര്‍ തുടക്കത്തില്‍ തന്നെ മികച്ച രീതിയില്‍ പന്തെറിഞ്ഞു. ഉച്ചഭക്ഷണത്തിന് മുമ്പ് ടോം ലാതമിനെയും (28)(5) രച്ചിന്‍ രവീന്ദ്രയെയും സുന്ദര്‍ ക്ലീന്‍ ബൗള്‍ഡാക്കി. 4 റണ്‍സെടുത്ത കോണ്‍വേയെ ആകാശ്ദീപ് വിക്കറ്റിനു മുന്നില്‍ കുടുക്കി ന്യൂസിഡന്‍ഡിന് ആദ്യ ആഘാതം ഏല്‍പ്പിച്ചിരുന്നു. സുന്ദറിന്റെ ആദ്യ സ്‌പെല്‍ കഴിഞ്ഞതോടെ കീവിസ് മൂന്നിന് 72 എന്ന നിലയിലായി. 

നാലാം വിക്കറ്റില്‍ വില്‍ യംഗും ഡാരില്‍ മിച്ചലും ചേര്‍ന്ന് കീവിസിനെ കരകയറ്റി. ചായക്ക് തൊട്ടുമുമ്പ് ജഡേജ ആഞ്ഞടിച്ചു. വില്‍ യംഗ് (72) ജഡേജയുടെ പന്തില്‍ രോഹിത്തിന് ക്യാച്ച് നല്‍കി മടങ്ങി. 87 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടാണ് ജഡേജ പൊളിച്ചത്. 

vachakam
vachakam
vachakam

ബ്ലണ്ടല്‍ (0), ഗ്ലെന്‍ ഫിലിപ്‌സ് (17), ഇഷ് സോധി (7) എന്നിവരെയും പുറത്താക്കി ജഡേജ 5 വിക്കറ്റ് നേട്ടം ആഘോഷിച്ചു. 312 വിക്കറ്റുമായി സഹീര്‍ ഖാനെയും ഇഷാന്ത് ശര്‍മയെയും പിന്നിലാക്കി ടെസ്റ്റിലെ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരനായി ഇതിനിടെ ജഡേജ. 

പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും, ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍, ഇന്ത്യന്‍ സ്പിന്നിനും ചൂടിനും എതിരെ പൊരുതിക്കൊണ്ട് ഉറച്ചുനിന്നു. 82 റണ്‍സുമായി പൊരുതിയ മിച്ചലിനെയും അജാസ് പട്ടേലിനെയും (7) വീഴ്ത്തി സുന്ദര്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. 

മറുപടി ബാറ്റിംഗില്‍ 25 റണ്‍സെത്തിയപ്പോള്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 18 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാറ്റ് ഹെന്റിയുടെ പന്തില്‍ ടോം ലാഥത്തിന് പിടി നല്‍കി മടങ്ങി. മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും യശസ്വി ജയ്‌സ്വാളിനും അത് മുതലാക്കാനായില്ല. 30 റണ്‍സെടുത്ത ജയ്‌സ്വാളിനെ അജാസ് പട്ടേല്‍ ക്ലീന്‍ ബൗള്‍ഡാക്കി. നൈറ്റ് വാച്ച്മാനായെത്തിയ സിറാജിനെ ആദ്യ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി അജാസ് മടക്കി. ഗില്ലിന് കൂട്ടായെത്തിയ കോഹ്ലി (4) അവിശ്വസനീയമായ രീതിയില്‍ റണ്ണൗട്ടായി വിക്കറ്റ് തുലച്ചു. ഇല്ലാത്ത റണ്ണിനോടിയ കോലിയെ നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡില്‍ മാറ്റ് ഹെന്‍ട്രി നേരിട്ടുള്ള ത്രോയില്‍ മടക്കുകയായിരുന്നു. ആദ്യ ദിനം കളി അവസാനിക്കെ 4 ന് 86 എന്ന നിലയില്‍ അല്‍പ്പം കുഴപ്പത്തിലാണ് ഇന്ത്യ. 31 റണ്‍സുമായി ശുഭ്മന്‍ ഗില്ലും 1 റണ്‍സുമായി ഋഷഭ് പന്തും ക്രീസിലുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam