പ്രിയങ്കാഗാന്ധി പ്രചാരണത്തിനായി നവംബർ മൂന്നിന് വീണ്ടും വയനാട്ടിലെത്തും 

NOVEMBER 1, 2024, 5:39 PM

കല്‍പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്കാഗാന്ധി പ്രചാരണത്തിനായി നവംബർ മൂന്നിന് വീണ്ടും വയനാട്ടിലെത്തുമെന്ന് റിപ്പോർട്ട്.

രാഹുല്‍ ഗാന്ധിയോടൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളില്‍ പങ്കെടുക്കുമെന്നാണ് പാർട്ടി അറിയിച്ചത്. നവംബർ ഏഴ് വരെ പ്രിയങ്ക വയനാട്ടില്‍ ഉണ്ടാകും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

നവംബർ മൂന്നിന് രാവിലെ പതിനൊന്നിന് മാനന്തവാടി ഗാന്ധി പാർക്കിലായിരിക്കും ആദ്യ പരിപാടി നടക്കുക. അന്നു തന്നെ മറ്റ് യോഗങ്ങളിലും പങ്കെടുക്കും. നവംബർ നാലിന് കല്‍പ്പറ്റ, സുല്‍ത്താൻ ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ അഞ്ചിടങ്ങളില്‍ പ്രിയങ്ക കോർണർ യോഗങ്ങള്‍ നടത്തുമെന്ന് പാർട്ടി അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam