തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസ് വീണ്ടും അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. പുനരന്വേഷണം വേണോ തുടരന്വേഷണം വേണമോയെന്ന നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് ഉടൻ കോടതി സമീപിക്കാനാണ് മുഖ്യമന്ത്രി ഡിജിപിക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
ഡിജിപിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം ഉണ്ടായത്. കൊടകര കുഴൽപ്പണക്കേസിൽ ഒരു പ്രാവശ്യം തുടരന്വേഷണം നടന്നിട്ടുണ്ട്. ആദ്യ കുറ്റപത്രത്തിൽ 22 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. തുടരന്വേഷണത്തിൽ ഒരു പ്രതിയെ കൂടി ഉൾപ്പെടുത്തി കുറ്റപത്രം നൽകുകയായിരുന്നു.
അതേസമയം കൊടകര ദേശീയ പാതയില്‍ വച്ച് കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇത് ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്