വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന്റെ സ്റ്റാൻഡ്ഇൻ ക്യാപ്ടൻ ലിയാം ലിവിംഗ്സ്റ്റൺ തന്റെ കന്നി ഏകദിന സെഞ്ചുറി നേടി തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.
329 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട്, 15 പന്തുകൾ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ചേസ് വിജയകരമായി പൂർത്തിയാക്കി.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 328/6 എന്ന സ്കോറാണ് നേടിയത്. ഷായ് ഹോപ്പ് (117), കീസി കാർട്ടി (71), ഷെർഫാൻ റഥർഫോർഡ് (54) എന്നിവരുടെ മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിന് നല്ല സ്കോർ നൽകിയത്.
ഫിൽ സാൾട്ടിന്റെ 59 റൺസും, 52 റൺസ് എടുത്ത സാം കുറാനും ലിവിങ്സ്റ്റോണൊപ്പം ചേർന്ന് ഇംഗ്ലണ്ടിനെ അനായാസം ജയത്തിൽ എത്തിച്ചു. ലിവിങ്സ്റ്റോൺ അഞ്ച് ബൗണ്ടറികളും ഒമ്പത് സിക്സറുകളും പറത്തിയാണ് 85 പന്തിൽ 124 റൺസ് നേടിയത്.
ഈ വിജയം ഇംഗ്ലണ്ടിനെ പരമ്പരയിൽ വെസ്റ്റിൻഡീസിന് ഒപ്പം എത്തിച്ചു. നിർണ്ണായക മൂന്നാം മത്സരം ബുധനാഴ്ച ബാർബഡോസിൽ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്