കുത്തിത്തിരിയുന്ന മുംബൈ വിക്കറ്റില്‍ കീവിസിന് 143 റണ്‍സ് ലീഡ്; ഇന്ത്യക്ക് ആശങ്ക

NOVEMBER 2, 2024, 8:57 PM

മുംബൈ: ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ദിനം ആദ്യ ഇന്നിംഗ്‌സില്‍ 28 റണ്‍സ് ലീഡ് നേടിയ ഇന്ത്യ 171 റണ്‍സ് എടുത്തപ്പോഴേക്കും കീവിസിന്റെ 9 വിക്കറ്റുകള്‍ പിഴുതുകഴിഞ്ഞു. കുത്തിത്തിരിയുന്ന ട്രാക്കില്‍ 150 ന് മുകളിലുള്ള ടോട്ടല്‍ പോലും നാലാം ഇന്നിംഗ്‌സില്‍ ചേസ് ചെയ്യുക ഇന്ത്യയെ സംബന്ധിച്ച് ദുഷ്‌കരമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കീവിസിന് ഇപ്പോള്‍ 143 റണ്‍സ് ലീഡായി.

നാലിന് 86 എന്ന നിലയില്‍ രണ്ടാം ദിനം ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്കായി അഞ്ചാം വിക്കറ്റില്‍ ഋഷഭ് പന്തും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് 96 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മല്‍സരം ഇന്ത്യയുടെ വരുതിയിലായെന്ന് കരുതിയപ്പോഴേക്കും 58 പന്തില്‍ 60 റണ്‍സെടുത്ത പന്തിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി ഇഷ് സോധി കീവിസിന് ബ്രേക്ക് ത്രൂ നല്‍കി. 

ജഡേജയും (14) സര്‍ഫറാസും (0) വേഗം മടങ്ങിയതോടെ ഇന്ത്യ 7 ന് 204 എന്ന നിലയിലായി. 90 റണ്‍സെടുത്ത് ഇന്നിംഗ്‌സിന്റെ നെടുന്തൂണായ ശുഭ്മന്‍ ഗില്ലിനെ അജാസ് പട്ടേല്‍ പുറത്താക്കിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ മങ്ങി. അശ്വിനെ (6) കൂട്ടുപിടിച്ച് ആഞ്ഞടിച്ച വാഷിംഗ്ടണ്‍ സുന്ദര്‍ (37) ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. റണ്ണെടുക്കും മുന്‍പ് ആകാശ് ദീപ് റണ്ണൗട്ടായതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സ് 263 ല്‍ അവസാനിച്ചു.

vachakam
vachakam
vachakam

രണ്ടാം ഇന്നിംഗ്‌സില്‍ ടോം ലാഥത്തെ ക്ലീന്‍ ബൗള്‍ ചെയത് ആകാശ് ദീപ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. കോണ്‍വേയെ (22) സുന്ദറും രവീന്ദ്രയെ (4) അശ്വിനും മടക്കിയതോടെ ന്യൂസിലന്‍ഡ് 3ന് 44 എന്ന നിലയിലായി. 50 റണ്‍സ് കൂട്ടുകെട്ടുമായി വില്‍ യംഗും ഡാരില്‍ മിച്ചലും തിരിച്ചടിച്ചു. ജഡേജക്കെതിരെ വമ്പന്‍ ഷോട്ട് കളിച്ച മിച്ചലിനെ (21) അവിശ്വസനീയമായ ക്യാച്ചിലൂടെ അശ്വിന്‍ പുറത്താക്കി. ബ്ലണ്ടലിനെയും സോധിയെയും ജഡേജയും ഫിലിപ്‌സിനെയും (26) പൊരുതിക്കളിച്ച വില്‍ യംഗിനെയും (51) അശ്വിനും വീഴ്ത്തിയതോടെ കീവിസ് 8ന് 150. മാറ്റ് ഹെന്റിയെ ജഡേജ ക്ലീന്‍ ബൗള്‍ ചെയ്തതോടെ രണ്ടാം ദിനം കളി അവസാനിപ്പിച്ചു. 7 റണ്‍സുമായി അജാസ് പട്ടേല്‍ ക്രീസിലുണ്ട്. പതിനൊന്നാമന്‍ വില്യം ഒറൂക്ക് നാളെ രാവിലെ അജാസിന് കൂട്ടിനെത്തും. 

12.3 ഓവറില്‍ 52 റണ്‍സ് വിട്ടുകൊടുത്താണ് ജഡേജ 4 വിക്കറ്റ് നേടിയത്. 63 റണ്‍സ് വിട്ടുകൊടുത്ത് അശ്വിന്‍ 3 വിക്കറ്റുകളും നേടി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam