ന്യൂസിലൻഡിനെതിരെ ടെസ്റ്റ് പരമ്പര ഇന്ത്യ കൈവിട്ടതിന് പിന്നാലെ സീനിയർ താരങ്ങൾക്കെതിരെ ഗുരുതര ആരോപണം. ബംഗ്ലാദേശിനും ന്യൂസിലൻഡിനുമെതിരായ ഹോം പരമ്പരയ്ക്ക് മുമ്പേ തയ്യാറെടുക്കാൻ സെലക്ഷൻ കമ്മിറ്റി സീനിയർ താരങ്ങളോട് ദുലീപ് ട്രോഫിയിൽ കളിക്കണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ താരങ്ങൾ വിസമ്മതിക്കുകയായിരുന്നു. ജൂണിൽ നടന്ന ഐസിസി ടി20 ലോകകപ്പ് വിജയത്തിന് ശേഷം മുൻനിര ഇന്ത്യൻ താരങ്ങൾക്ക് ഒരു മാസത്തെ ഇടവേളയുണ്ടായിരുന്നു.
റെഡ് ബോൾ സീസണിന് മുമ്പ് എല്ലാ താരങ്ങളേയും ബംഗ്‌ളൂരുവിലും അനന്തപുരിലും നടക്കുന്ന ദുലീപ് ട്രോഫിയിൽ കളിപ്പിക്കാൻ സെലക്ഷൻ കമ്മിറ്റി പദ്ധതിയിട്ടിരുന്നു. സെപ്തംബർ 5 മുതൽ സെപ്തംബർ 22 വരെയായിരുന്നു ടൂർണമെന്റ്. മറ്റ് പ്രധാന താരങ്ങൾക്കൊപ്പം രോഹിത് ശർമയും വിരാട് കോഹ്ലിയും ആദ്യം സമ്മതം അറിയിച്ചതായാണ് വിവരം.
താരങ്ങളിൽ ചിലർ പിന്നീട് അവരുടെ പേരുകൾ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇരുവർക്കൊപ്പം അശ്വിൻ, ബുമ്ര എന്നിവർ വിട്ടുനിന്നപ്പോൾ ആഭ്യന്തര ടൂർണമെന്റിൽ കളിക്കാൻ സമ്മതിച്ച രവീന്ദ്ര ജഡേജയെ വിട്ടയക്കാൻ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചു.
ഹോം ടെസ്റ്റ് സീസണിന് മുമ്പ് ദുലീപ് ട്രോഫിയിൽ കളിച്ചവരിൽ ശുഭ്മാൻ ഗിൽ, സർഫറാസ് ഖാൻ, റിഷഭ് പന്ത്, യശസ്വി ജയ്‌സ്വാൾ, കെ.എൽ രാഹുൽ, വാഷിംഗ്ടൺ സുന്ദർ എന്നിവരും ഉൾപ്പെടുന്നു. ക്യാപ്ടൻ രോഹിത് ശർമയും സീനിയർ ബാറ്റർ വിരാട് കോഹ്ലിക്കും മോശം പരമ്പരയായിരുന്നു. തന്റെ അവസാന 10 ഇന്നിംഗ്‌സുകളിൽ കോഹ്ലിക്ക് 192 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. രോഹിത് നേടിയത് 133 റൺസ് മാത്രം. 2015ലാണ് രോഹിത് അവസാനമായി രഞ്ജി ട്രോഫിയിൽ കളിച്ചത്. കോഹ്ലി 2012 സീസണിലും.
മിക്ക സീനിയർ ക്രിക്കറ്റ് താരങ്ങൾക്കും സ്വതസിദ്ധമായ രീതിയിൽ ബാറ്റ് വീശാൻ സാധിച്ചിരുന്നില്ല. പ്രത്യേകിച്ച് ന്യൂസിലൻഡിനെതിരെ. ഹോം ഗ്രൗഡിലെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും ടേണിംഗ് ബോളിനെതിരെ കളിക്കുന്നതിലും അവർ പരാജയപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്