ഐ.പി.എൽ താരലേലത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് ജോസ് ബട്‌ലറെ ഒഴിവാക്കിയിരുന്നു. ഇംഗ്ലീഷ് ഓപ്പണറെ കൈവിട്ടതിന് പിന്നലെ വലിയ വിമർശനങ്ങളാണ് ഫ്രാഞ്ചൈസിക്കെതിരെ ഉയർന്നത്. ആറ് താരങ്ങളെ നിലനിർത്തിയതിനാൽ ലേലത്തിൽ ബട്‌ലർക്കു വേണ്ടി ആർ.ടി.എം ഉപയോഗിക്കാനും രാജസ്ഥാന് സാധിക്കില്ല.
ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവർ ക്രിക്കറ്റ് ടീം ക്യാപ്ടൻ കൂടിയായ ബട്‌ലറെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഐ.പി.എല്ലിന് വിടില്ലെന്ന കാരണത്തിന്റെ പുറത്താണ് രാജസ്ഥാൻ നിലനിർത്താതിരുന്നതും. താരത്തെ കൈവിട്ടതിന് പിന്നാലെ ആദ്യം പ്രതികരിക്കുകയാണ് ബട്‌ലർ.
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലിട്ട പോസ്റ്റിൽ പറയുന്നതിങ്ങനെ... ''കഴിഞ്ഞത് അവസാനത്തെ സീസണാണെങ്കിൽ രാജസ്ഥാൻ റോയൽസിനും ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട എല്ലാവർക്കും നന്ദി. 2018ലാണ് ഞാൻ രാജസ്ഥാനൊപ്പം എത്തുന്നത്. എന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നാണ് അത്. 7 അവിശ്വസനീയമായ സീസണുകൾ പൂർത്തിയാക്കി. എന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മകൾ പിങ്ക് ഷർട്ടിലാണ് പിറന്നത്. എന്നെയും എന്റെ കുടുംബത്തെയും ഇരു കൈകളും നീട്ടി സ്വീകരിച്ചതിന് നന്ദി. പിന്നീട് ഒരുപാട് എഴുതാം.'' ബട്‌ലർ കുറിച്ചിട്ടു. പോസ്റ്റ് വായിക്കാം...
രാജസ്ഥാൻ ജേഴ്‌സി ധരിച്ചതിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് നിങ്ങളെന്നും റോയൽ കുടുംബത്തിൽ എന്നും നിങ്ങളുണ്ടാവുമെന്നും രാജസ്ഥാൻ മറുപടി നൽകി. യൂസ്‌വേന്ദ്ര ചാഹലും മറുപടിയുമായി എത്തിയിട്ടുണ്ട്. അതേസമയം, ബട്‌ലറെ ടീമിൽ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് റോയൽസ് ക്യാംപിൽ ആശങ്കകളുണ്ടായിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പിലാണ് ബട്‌ലർ ഇംഗ്ലണ്ടിന്റെ കുപ്പായം അണിയുന്നത്. അദ്ദേഹത്തിന്റെ കാലിന്റെ പേശികൾക്ക് നേരത്തെ പരിക്കുകളുണ്ട്. ഇൗ പരിക്കിന്റെ പേരിൽ താരത്തിന് ചില മത്സരങ്ങൾ നഷ്ടമാവുകയും ചെയ്തു. നിശ്ചിത ഓവർ ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ ക്യാപ്ടനുമായി ബട്‌ലർക്ക് മുന്നിൽ തിരക്കേറിയ ഷെഡ്യൂളുണ്ട്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് താരത്തിന് ജോലിഭാരം ഏൽപ്പിക്കാൻ ശ്രമിക്കില്ല.
ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയും ഇംഗ്ലണ്ടിന്റെ മുന്നിലുണ്ട്. മാത്രമല്ല, ഇംഗ്ലണ്ടിന് ധാരാളം അന്താരാഷ്ട്ര മത്സരങ്ങളും കളിക്കണം. ദേശീയ ടീമിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഇസിബി നിർബന്ധിച്ചേക്കാം. പരിക്കിൽ നിന്ന് തിരിച്ചുവന്ന് പഴയപോലെ ഒഴുക്കിൽ കളിക്കാൻ സാധിക്കില്ല. ഇതെല്ലാം പരിഗണിച്ചാണ് താരത്തെ കൈവിടാൻ രാജസ്ഥാൻ തീരുമാനിച്ചതും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്