തിരുവനന്തപുരം: ശക്തമായ മഴയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ വെള്ളം കയറി. ഓപ്പറേഷൻ തിയറ്ററിന് സമീപം മേല്‍ക്കൂരയുടെ പണിയുമായി ബന്ധപ്പെട്ട കല്ലും മണ്ണും സമീപത്തെ ഓടയിലാണ് തൊഴിലാളികള്‍ നിക്ഷേപിച്ചത്.
ഉച്ചയ്ക്ക് 12ന് പെയ്ത മഴ ഒരുമണിക്കൂർ നീണ്ടതോടെ ആശുപത്രിക്ക് ഉള്ളിലേയ്ക്ക് വെള്ളം കയറുകയായിരുന്നു. ഓപ്പറേഷന്‍ തിയറ്ററിലേക്ക് വെള്ളം കയറിയതിനാല്‍ തിയറ്റർ നാല് ദിവസത്തേക്ക് അടച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.
ശുചീകരണ പ്രവൃത്തികള്‍ നടത്തി അണുബാധയില്ലായെന്ന് ഉറപ്പ് വരുത്തിയിട്ടു മാത്രമെ ശസ്ത്രക്രിയകള്‍ നടത്തൂവെന്നും അധികൃതര്‍ പറഞ്ഞു. തിരുവനന്തപുരത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്