പാലക്കാട്: നേതൃത്വവുമായി ഭിന്നതയിലായ സന്ദീപ് വാര്യർ ബിജെപിയിൽ തുടരുന്നത് സംബന്ധിച്ച നിലപാട് ഇന്ന് വ്യക്തമാക്കും.
ആർഎസ്എസ് നടത്തുന്ന അനുനയനീക്കത്തിൽ ഫലം ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്. തന്റെ മനസ് ശൂന്യമെന്നും ഇനി എന്തെന്ന് തീരുമാനിച്ചിട്ടില്ലെന്നുമാണ് ബിജെപി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യർ ഒടുവിൽ പ്രതികരിച്ചത്.
സന്ദീപ് പാർട്ടി വിടില്ല എന്നാണ് സൂചന. പ്രശ്നപരിഹാരത്തിന് ആർഎസ്എസ് നേരിട്ട് ഇടപെട്ടിട്ടുണ്ട്. തന്നെ സ്വാഗതം ചെയ്ത സിപിഎം നേതാക്കളോട് സ്നേഹമുണ്ടെന്ന് സന്ദീപ് വാര്യർ പറഞ്ഞിരുന്നു.
സന്ദീപ് വാര്യരുടെ വീട്ടിലെത്തിയ എ ജയകുമാറും പി.ആർ ശിവശങ്കറും അടച്ചിട്ട മുറിയിൽ സന്ദീപുമായി ചർച്ച നടത്തി.
പാർട്ടി വിടരുതെന്ന് ആവശ്യപ്പെടാനാണ് നേതാക്കളെത്തിയതെങ്കിലും ചർച്ചയിൽ സന്ദീപിൽ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ല. നിലപാടിൽ മാറ്റമില്ലെന്ന് സന്ദീപ് ഇവരെ അറിയിച്ചതായാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്