കമലയോ ട്രംപോ?  യു.എസ് ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്

NOVEMBER 5, 2024, 1:32 AM

വാഷിംഗ്ടണ്‍: യു.എസില്‍ ഇന്ന് വോട്ടെടുപ്പ്. എല്ലാ കണ്ണുകളും യുഎസലേയ്ക്ക് ഉറ്റുനോക്കുകയാണ്. അ​മേ​രി​ക്ക​യു​ടെ ആ​ദ്യ വ​നി​ത പ്ര​സി​ഡ​ന്റാ​വു​മെ​ന്ന് ഡെ​മോ​ക്രാ​റ്റ് സ്ഥാ​നാ​ർ​ഥി ക​മ​ല ഹാ​രി​സും ര​ണ്ടാം ഊ​ഴ​ത്തി​ന​രി​കെ​യെ​ന്ന് റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി ഡോ​ണ​ൾ​ഡ് ട്രം​പും പ്ര​തീ​ക്ഷ വെ​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും ക​ടു​ത്ത പോ​രാ​ട്ട​ത്തി​നാ​ണ് അ​ര​ങ്ങൊ​രു​ങ്ങു​ന്ന​ത്.

മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും രാ​വി​ലെ ഏ​ഴി​ന് തു​ട​ങ്ങി രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് വോ​ട്ടി​ങ് സ​മ​യം. എ​ന്നാ​ൽ രാ​ജ്യ​ത്ത് വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യ​തി​നാ​ൽ കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വോ​ട്ടെ​ടു​പ്പ് നേ​ര​ത്തേ അ​വ​സാ​നി​ക്കും. ന​വം​ബ​ർ അ​ഞ്ചി​ന് മു​മ്പ് വോ​ട്ടു ​രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഇ​തി​ന​കം 7.5 കോ​ടി​യോ​ളം പേ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, നോര്‍ത്ത് കരോലിന, പെനിസില്‍വാനിയ, വിസ്‌കോന്‍സിന്‍ തുടങ്ങിയ സുപ്രധാന സംസ്ഥാനങ്ങള്‍ പിടിക്കുന്നവര്‍ തിരഞ്ഞെടുപ്പിലെ ജേതാക്കളാവുമെന്ന് ഉറപ്പാണ്.

പതിറ്റാണ്ടുകൾക്ക് ശേഷം വൈറ്റ് ഹൗസ് നേരിടുന്ന ഏറ്റവും ശക്തമായ മത്സരങ്ങളിലൊന്നായിരിക്കും ഈ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ രണ്ട് സ്ഥാനാർത്ഥികളും പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ട്. സ്വിംഗ് സംസ്ഥാനങ്ങളിലാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്

vachakam
vachakam
vachakam

ഓ​രോ സം​സ്ഥാ​ന​ത്തെ​യും ജ​ന​സം​ഖ്യ പ​രി​ഗ​ണി​ച്ച് വി​ഭ​ജി​ക്ക​പ്പെ​ട്ട മൊ​ത്തം 538 ഇ​ല​ക്ട​റ​ൽ കോ​ള​ജ് വോ​ട്ടു​ക​ളി​ൽ 270 എ​ണ്ണം നേ​ടു​ന്ന​വ​രാ​ണ് പ്ര​സി​ഡ​ന്റാ​കു​ക. മൊ​ത്തം വോ​ട്ടു​ക​ളി​ൽ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ലും ഇ​ല​ക്ട​റ​ൽ കോ​ള​ജ് വോ​ട്ടു​ക​ളി​ൽ പി​റ​കി​ലാ​യാ​ൽ ജ​യം അ​സാ​ധ്യ​മാ​കു​മെ​ന്ന സ​വി​ശേ​ഷ​ത​യു​ണ്ട്.

ന്യൂയോര്‍ക്ക് ടൈംസ്-സിയേന കോളജ് സര്‍വേകള്‍ ഈ സംസ്ഥാനത്തെ സര്‍വേകളില്‍ 25 മണിക്കൂറിനിടെ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രവചിക്കുന്നത്. ജോര്‍ജിയ, നെവാഡ, നോര്‍ത്ത് കരോലിന, വിസ്‌കോന്‍സിന്‍ സംസ്ഥാനങ്ങളില്‍ നേരിയ ലീഡ് കമലാ ഹാരിസിനുണ്ടെന്ന് സര്‍വേ പറയുന്നു.

എന്നാല്‍ മിഷിഗണിലും പെനിസില്‍വാനിയയിലും ഒപ്പത്തിനൊപ്പമാണ്. അരിസോണയില്‍ ട്രംപിന് നാല് പോയിന്റ് ലീഡ് കമലയ്ക്കെതിരെയുണ്ട്. ജോര്‍ജിയ, നെവാഡ, നോര്‍ത്ത് കരോലിന എന്നിവ സണ്‍ ബെല്‍റ്റ് സ്റ്റേറ്റുകളായിട്ടാണ് അറിയപ്പെടുന്നത്. സമ്പദ് മേഖല ഇവിടെ ശക്തമാണ്. ജോ ബൈഡന്‍ നേരത്തെ ഈ സംസ്ഥാനങ്ങളില്‍ ട്രംപിന് പിന്നിലായിരുന്നു. എന്നാല്‍ കമലാ ഹാരിസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ ഈ സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി മുന്നിലെത്തുകയായിരുന്നു. വളരെ വേഗത്തിലാണ് കമല ഇവിടെ ജനപ്രീതി നേടിയത്. പക്ഷേ മത്സരം ഇവിടങ്ങളില്‍ ഇപ്പോഴും ശക്തമാണ്. ലീഡ് ഉണ്ടെങ്കിലും ജയം ഉറപ്പിക്കുമെന്ന് പറയാനായിട്ടില്ല.

vachakam
vachakam
vachakam

ജോര്‍ജിയയില്‍ 48 ശതമാനമാണ് കമലയ്ക്ക് പിന്തുണ. ട്രംപിനെ 47 തമാനം പേര്‍ പിന്തുണയ്ക്കുമെന്ന് ടൈംസ് പോള്‍ പറയുന്നു. നോര്‍ത്ത് കരോലിന, നെവാഡ എന്നിവിടങ്ങളില്‍ ലീഡ് കമലയ്ക്ക് കൂടുതലാണ്. 48 ശതമാനം പേര്‍ നോര്‍ത്ത് കരോലിനയിലും, 49 ശതമാനം പേര്‍ നെവാഡയിലും കമലയെ പിന്തുണയ്ക്കുന്നു. ട്രംപിന് രണ്ടിടത്തും 46 ശതമാനമാണ് പിന്തുണ.

കൂടാതെ ജോര്‍ജിയയിലും നോര്‍ത്ത് കരോലിനയിലും ആഫ്രിക്കന്‍ അമേരിക്കന്‍ വോട്ടര്‍മാരുടെ പിന്തുണ നിര്‍ണായകമാകും. 2020ല്‍ ബൈഡന്‍ നേരിയ മാര്‍ജിനിലാണ് ജോര്‍ജിയയില്‍ വിജയിച്ചത്. നോര്‍ത്ത് കരോലിനയില്‍ ട്രംപ് വിജയിച്ചതും നേരിയ മാര്‍ജിനിലാണ്.

നെവാഡയില്‍ ലാറ്റിനോ വോട്ടര്‍മാരാണ് നിര്‍ണായകമാകുക. ഇവിടെ പാര്‍പ്പിടങ്ങളുടെ വില കുതിച്ചുയരുന്നതും, വിലക്കയറ്റവുമെല്ലാം രാഷ്ട്രീയ വിഷയങ്ങളാണ്. ട്രംപിന് ഇത് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ 2004ല്‍ ജോര്‍ജ് ഡബ്ല്യു ബുഷ് വിജയിച്ച ശേഷം റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി നെവാഡയില്‍ വിജയിച്ചിട്ടില്ല. ബ്ലൂവാള്‍ സ്റ്റേറ്റുകളായി അറിയപ്പെടുന്ന വിസ്‌കോന്‍സിന്‍, മിഷിഗണ്‍, പെനിസില്‍വാനിയ എന്നിവിടങ്ങളില്‍ ആര്‍ക്കും ലീഡില്ല.

vachakam
vachakam
vachakam

വിസ്‌കോന്‍സിനില്‍ 49 ശതമാനമാണ് ഹാരിസിന്റെ ലീഡ്, ട്രംപിന് 47 ശതമാനവും. മിഷിഗണില്‍ രണ്ടുപേര്‍ക്കും 47 ശതമാനം വോട്ടാണ് ടൈംസ് പോളില്‍ ലഭിച്ചിരിക്കുന്നത്. പെനിസില്‍വാനിയയിലും ഇരുവരും ഒപ്പത്തിനൊപ്പമാണ്. 48 ശതമാനമാണ് വോട്ട് ലഭിച്ചിരിക്കുന്നത്. കമലലയ്ക്ക് തൊഴിലാളികള്‍, ന്യൂനപക്ഷങ്ങള്‍, യൂണിയന്‍ വോട്ടര്‍മാര്‍ എന്നിവരുടെ പിന്തുണ ലഭിക്കാനാണ് സാധ്യത.

അയോവയില്‍ ട്രംപിനെ അമ്പരപ്പിച്ച് മൂന്ന് പോയിന്റ് മുന്നിലാണ് കമല. ബ്ലൂവാള്‍ സ്റ്റേറ്റുകളില്‍ കമലയ്ക്ക് മുന്‍തൂക്കം നല്‍കുന്നതാണ്. അരിസോണയില്‍ കമലാ ഹാരിസിനാണ് മുന്‍തൂക്കം. 18 മുതല്‍ 44 വയസ്സ് വരെയുള്ള വിഭാഗത്തിലാണ് കമലയ്ക്ക് മുന്‍തൂക്കം. എന്നാല്‍ മുതിര്‍ന്ന വോട്ടര്‍മാരില്‍ ട്രംപാണ് മുന്നിട്ട് നില്‍ക്കുന്നത്. സ്വിങ് സ്റ്റേറ്റുകളില്‍ സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ കമലയ്ക്കാണ്. 16 പോയിന്റിനാണ് മുന്നിലാണ്. പുരുഷ വോട്ടര്‍മാരില്‍ 18 ശതമാനം മുന്നിലാണ് ട്രംപ്.

കമല ഹാരിസിന് കാഴ്ചപ്പാടുകളോ ആശയങ്ങളോ പരിഹാരങ്ങളോ ഇല്ലെന്നും വിവിധ വിഷയങ്ങളിൽ തന്നെ കുറ്റപ്പെടുത്തുന്നതാണ് അവളുടെ ഏക സന്ദേശമെന്നുമാണ് വിവിധ തിരഞ്ഞെടുപ്പ് റാലികളിൽ ട്രംപ് കുറ്റപ്പെടുത്തുന്നത്. എന്നാൽ മറുവശത്ത് ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കുമെന്നും ബന്ദികളെ നാട്ടിലെത്തിക്കുമെന്നും പാലസ്തീൻ ജനതയുടെ അന്തസ്സിനും സ്വയം നിർണ്ണയാവകാശത്തിനും ഒപ്പം ഇസ്രായേലിൻ്റെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രതിജ്ഞയെടുത്താണ് കമല ഹാരിസിന്റെ മുന്നേറ്റം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam