മസ്‌ക് ഇഫക്റ്റ്: ലോകത്തിലെ ഏറ്റവും വലിയ ധനികന് യു.എസ് ജനാധിപത്യത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്താനാകും?

NOVEMBER 3, 2024, 7:16 AM

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യങ്ങളിലൊന്നില്‍ ലോകത്തിലെ ഏറ്റവും വലിയ ധനികന് എത്രത്തോളം സ്വാധീനം ചെലുത്താനാകും? രണ്ട് നാളുകള്‍ക്ക് അപ്പുറം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഡൊണാള്‍ഡ് ട്രംപിനെയും കമലാ ഹാരിസിനെയും മാത്രമല്ല, അമേരിക്കന്‍ ജനാധിപത്യത്തില്‍ ഇലോണ്‍ മസ്‌കിന്റെ സ്വാധീനത്തിന്റെ അളവുകോല്‍ കൂടിയാണ്.

2016-ല്‍ ഹിലാരി ക്ലിന്റണിന് 5,000 ഡോളര്‍ ഉള്‍പ്പെടെ, റിപ്പബ്ലിക്കന്‍മാര്‍ക്കും ഡെമോക്രാറ്റുകള്‍ക്കും മസ്‌ക് മുമ്പ് സംഭാവന നല്‍കിയിട്ടുണ്ടെങ്കിലും, ഇത്തവണ ട്രംപിന്റെ പിന്തുണക്കാര്‍ക്ക്ായി മസ്‌ക് 119 മില്യണ്‍ ഡോളറാണ് ചെലവഴിച്ചത്. നിര്‍ണായകമായ സ്റ്റേറ്റുകളിലെ ട്രംപിന്റെ റാലികളില്‍ അദ്ദേഹം ഒരു പ്രധാന സാന്നിധ്യമാണ്. അടുത്തിടെ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലെ ട്രംപിന്റെ പ്രചാരണ വേദിയില്‍ കയറിക്കൊണ്ട് തന്റെ 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' ('Dark gothic MAGA') കാഴ്ചപ്പാട് വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഒരു കച്ചവട രാഷ്ട്രീയമാക്കാനുള്ള നീക്കം.

രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ക്ക് ദശലക്ഷക്കണക്കിന് പണം നല്‍കാനുള്ള നീക്കം സംബന്ധിച്ചുള്ള ഒരു കേസിലെ ഹിയറിങിന് ശേഷം, മസ്‌കിന്റെ ഇത്തരം ഇടപെടല്‍ സൂക്ഷ്മ നിരീക്ഷണം നടത്തുകയാണ്. സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷന്റെ അന്വേഷണത്തിലാണ് അദ്ദേഹം. മാത്രമല്ല റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി പതിവായി ആശയവിനിമയം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. നാസയുമായും പ്രതിരോധ വകുപ്പുമായും സ്പേസ് എക്സിന്റെ കരാറുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തരം ഇടപെടലുകള്‍ ദേശീയ സുരക്ഷാ ആശങ്കകളും വര്‍ധിപ്പിക്കുന്നു.

രാഷ്ട്രീയം, ബിസിനസ്സ്, വിദേശനയം എന്നിവയ്ക്ക് പുറമെ അദ്ദേഹം ഇപ്പോള്‍ അമേരിക്ക പിഎസിയെയും ലക്ഷ്യം വയ്ക്കുന്നു. ട്രംപിന്റെ വോട്ട് ശ്രമത്തെ പിന്താങ്ങുന്നു. പ്രാരംഭ പോരാട്ടങ്ങള്‍ക്കിടയിലും, മസ്‌ക് പുതിയ കണ്‍സള്‍ട്ടന്റുമാരെ കൊണ്ടുവന്നു. എന്നിരുന്നാലും, ജോര്‍ജിയ പോലുള്ള നിര്‍ണായക സംസ്ഥാനങ്ങളില്‍ പിഎസിയുടെ ഗ്രൗണ്ട് ഗെയിനെ റിപ്പബ്ലിക്കന്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. പിഎസിയോടുള്ള മസ്‌കിന്റെ നിരാശ അദ്ദേഹത്തെ ബോറിംഗ് കമ്പനിയുടെ സ്റ്റീവ് ഡേവിസിനെപ്പോലുള്ള സ്വകാര്യ മേഖലയിലെ സഹപ്രവര്‍ത്തകരെ കൊണ്ടുവരാന്‍ പ്രേരിപ്പിച്ചു. മാത്രമല്ല, അദ്ദേഹത്തിന്റെ കമ്പനികള്‍, പ്രത്യേകിച്ച് ടെസ്ല, നിയന്ത്രണ വെല്ലുവിളികള്‍ നേരിടുന്നു, ട്രംപ് വിജയിച്ചാല്‍ അത് ലഘൂകരിക്കാനാകും.

ഫോക്‌സ് ന്യൂസിനോട് ട്രംപ് പറഞ്ഞു, എലോണിന് ചെയ്യാന്‍ കഴിയുന്ന ഒരുപാട് റോളുകള്‍ ഉണ്ട്. ഗവണ്‍മെന്റിന്റെ കാര്യക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തന്റെ ഭാവി ഭരണത്തില്‍ മസ്‌കിന് ഒരു പങ്കു വഹിക്കാന്‍ കഴിയുമെന്ന് മുന്‍ പ്രസിഡന്റ് നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് അടുക്കുന്തോറും മസ്‌കിന്റെ സ്വാധീനവും വിവാദങ്ങളും വീണ്ടും ചര്‍ച്ചയാവുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam