ഷിക്കാഗോ സീറോ മലബാർ രൂപതയുടെ രണ്ടാമത് എപ്പാർക്കിയൽ അസംബ്ലി വിജയകരമായി സമാപിച്ചു

NOVEMBER 2, 2024, 7:56 AM

ഷിക്കാഗോ: ഒക്‌ടോബർ 28 മുതൽ 31 വരെ, മൻഡലീൻ സെമിനാരിയിൽ വച്ച് നടന്ന ഷിക്കാഗോ സീറോ മലബാർ രൂപതയുടെ രണ്ടാമത് എപ്പാർക്കിയൽ അസംബ്ലി വിജയകരമായി സമാപിച്ചു. ഷിക്കാഗോ സീറോ മലബാർ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വൈദികരും, സന്യസ്തരും, ആത്മായരും അടങ്ങുന്ന നൂറ്റി ഒമ്പത് പ്രതിനിധികളാണ് അസംബ്ലിയിൽ പങ്കെടുത്തത്.

ഷിക്കാഗോ രൂപതയുടെ ആദ്യ എപ്പാർക്കിയൽ അസംബ്ലി 2008ലാണ് നടന്നത്. 2001ൽ സ്ഥാപിതമായ, ഇൻഡ്യയ്ക്ക് പുറത്ത് രൂപീകരിക്കുന്ന ആദ്യ സീറോ മലബാർ രൂപതയായ, ഷിക്കാഗോ സീറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി 2026ൽ ആഘോഷിക്കാൻ പോകുകയാണ്. അതിനു മുന്നോടിയായി, ഇന്ന് വരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും അതിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് വളർച്ചയുടെ, അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ സ്വീകരിക്കേണ്ട അദ്ധ്യാത്മികവും, ഭൗതികവുമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപതയുടെ വിവിധ മേഖലയിൽ സേവനം ചെയ്യുന്നവരിൽ നിന്നും ആരായുന്നതിനു വേണ്ടിയാണ് നാലു ദിവസം നീണ്ടു നിന്ന എപ്പാർക്കിയൽ അസംബ്ലി മുഖ്യമായും ലക്ഷ്യമിട്ടത്. അപ്പസ്‌തോലന്മാരുടെ പ്രബോധനം ഉൾക്കൊണ്ട്, കൂട്ടായ്മ, പ്രാർത്ഥന, അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവയിൽ അധിഷ്ഠിതമായി, പരിശുദ്ധാത്മാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അസംബ്ലി നടന്നത്.


vachakam
vachakam
vachakam

നാളിതുവരെ ദൈവ പരിപാലനയിൽ രൂപതയെ നയിച്ചതിനു നന്ദി പ്രകാശിപ്പിക്കുന്നതിനോടൊപ്പം, ഷിക്കാഗോ സീറോ മലബാർ രൂപതയുടെ പ്രസക്തി, മുന്നോട്ടുള്ള പ്രയാണം, നേരിടേണ്ടി വരുന്ന വെല്ലുവിളികൾ എല്ലാം ചർച്ചകൾക്ക് വിഷയങ്ങളായി. കുട്ടികളുടേയും യുവജനങ്ങളുടെയും വിശ്വാസ പരിശീലനം, വിശ്വാസ ജീവിതത്തിൽ അടിയുറച്ച് നിലനിർത്തുന്നതിനുള്ള മുൻകരുതലുകൾ, അമേരിക്കയിലെ സീറോ മലബാർ വിശ്വാസ സമൂഹത്തിന്റെ വളർച്ച എന്നീ വിഷയങ്ങളും വിശദമായ ചർച്ചകൾക്ക് പാത്രീഭവിച്ചു. സീറോ മലബാർ സഭയുടെ പാരമ്പര്യവും, ആരാധനാ ക്രമവും എന്നീ വിഷയങ്ങളിൽ വടവാതൂർ സെമിനാരി പ്രസിഡന്റ് റവ. ഫാ. ഡോ. പോളി മണിയാട്ട് നടത്തിയ പ്രഭാഷണങ്ങൾ അസംബ്ലിയിൽ പങ്കെടുത്തവർക്ക് ഉൾക്കാഴ്ച നൽകുന്നതായിരുന്നു.  

ഷിക്കാഗോ സീറോ മലബാർ രൂപതയുടെ രണ്ടാമത് എപ്പാർക്കിയിൽ അസംബ്ലി ഒക്‌ടോബർ 28-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം, രൂപതാ അദ്ധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, പസ്സായിക് റുതേനിയൻ ഗ്രീക്ക് കാത്തലിക് ബിഷപ്പ് മാർ കർട്ട് ബർനെറ്റെ ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ രൂപതയുടെ പ്രഥമ ബിഷപ്പ്, മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യ പ്രഭാഷണം നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ ചർച്ചകളും അവലോകനങ്ങളും നടന്നു.


vachakam
vachakam
vachakam

സമാപന സമ്മേളനം, ഒക്‌ടോബർ 31-ാം തീയതി വ്യാഴാഴ്ച, ഔർ ലേഡി ഓഫ് ലബനോൻ ലോസ് ആൻഞ്ചലെസ് ബിഷപ്പ് മാർ ഏലിയാസ് സെയ്ഡൻ നിർവഹിച്ചു. ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ഷിക്കാഗോ രൂപതയുടെ സ്ഥാപക ബിഷപ്പ്, മാർ ജേക്കബ് അങ്ങാടിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ, അമേരിക്കയിലെ സിറോ മലങ്കര രൂപത ബിഷപ്പ് ഫിലിപ്പോസ് മാർ സ്റ്റിഫാനോസ് എന്നിവരുടെ സാന്നിധ്യവും പ്രഭാഷണങ്ങളും അസംബ്ലിയെ ധന്ന്യമാക്കി.

നാലു ദിവസം നീണ്ടു നിന്ന എപ്പാർക്കിയൽ അസംബ്ലിക്ക് രൂപതാ വികാരി ജനറാൾമാരായ, ഫാ. ജോൺ മേലേപ്പുറം, ഫാ. തോമസ് മുളവനാൽ, ഫാ. തോമസ് കടുകപ്പള്ളി, ചാൻസലർ റവ. ഫാ. ഡോ. ജോർജ് ദാനവേലിൽ, പ്രെക്യുറേറ്റർ ഫാ. കുര്യൻ നെടുവേലി ചാലുങ്കൽ തുടങ്ങി വിവധ വൈദികരും ആത്മായരും നേതൃത്വം നൽകി.


vachakam
vachakam
vachakam

സമാപന സമ്മേളത്തിൽ, 2025 മെയ് മാസം 23, 24, 25 തീയതികളിൽ ന്യൂ ജേഴ്‌സിയിലെ സോമർസെറ്റിൽ വച്ച് നടക്കുന്ന യുക്രിസ്റ്റിക് കോൺഗ്രസിന്റെ ലോഗോ പ്രകാശനവും നടന്നു.

ഷോളി കുമ്പിളുവേലി



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam