വാഷിങ്ടണ്‍: അമേരിക്കന്‍ ജനത ആര്‍ക്കൊപ്പമെന്ന് ഇന്ന് രേഖപ്പെടുത്തുപ്പോള്‍ ലോകം മുഴുവന്‍ ആ ഫലം കാത്തിരിക്കുകയാണ്. യു.എസ്.എയുടെ ആദ്യ വനിത പ്രസിഡന്റാകാന്‍ കമല ഹാരിസും മൂന്നാം തവണയും ഗോദയിലുള്ള മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലാണ് പ്രധാന മത്സരം. ആറ് ടൈം സോണുകളിലുള്ള യുഎസ് സംസ്ഥാനങ്ങളില്‍ ആദ്യത്തെ വോട്ടിങ് ചൊവ്വാഴ്ച പുലര്‍ച്ചെ തന്നെ തുടക്കമിടും. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30ഓടെയാണ് നടക്കുന്നത്. ആദ്യ വോട്ട് ന്യൂഹാംഷയറിലെ ഡിക്‌സ്വില്‍ നോച്ചില്‍ ആറ് വോട്ടര്‍മാരാണ് ചെയ്യുന്നത്. ഇന്ത്യന്‍ സമയം ബുധനാഴ്ച ഉച്ചവരെ വോട്ടിങ് നീളും.
സ്വിങ് സ്റ്റേറ്റുകളിലൊന്നായ പെന്‍സില്‍വാനിയയിലേക്കാണ് ലോക ശ്രദ്ധ കൂടുതലായി പതിയുന്നത്. 19 ഇലക്ടറല്‍ വോട്ടുകളാണ് ഈ സംസ്ഥാനത്തിനുള്ളത്. 2020ലെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ വിജയത്തിന് ഈ സംസ്ഥാനത്ത് നിന്നുള്ള വോട്ടുകള്‍ നിര്‍ണായകമായിരുന്നു. പൊതുവെ ഡെമോക്രാറ്റുകള്‍ക്ക് ശക്തിയുള്ള കേന്ദ്രമാണെങ്കിലും, 2016ല്‍ ട്രംപിനെ പെന്‍സില്‍വാനിയയിലെ വോട്ടര്‍മാര്‍ പിന്തുണച്ചു എന്നത് ഡെമോക്രാറ്റുകളില്‍ ആശങ്ക ഉണര്‍ത്തുന്ന കാര്യമാണ്. ഇക്കാരണങ്ങളാല്‍ രണ്ടുകൂട്ടരും ഈ സംസ്ഥാനത്ത് പ്രത്യേകമായി കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിനിടയില്‍ പെന്‍സില്‍വാനിയയുടെ പിന്തുണയില്ലാത്ത ഒരു ഡെമോക്രാറ്റിന് പോലും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധിച്ചില്ല. വിലക്കയറ്റം വലിയ തോതില്‍ ബാധിച്ച സംസ്ഥാനത്ത് വോട്ടിങ്ങില്‍ അത് പ്രതിഫലിക്കുമോ എന്ന് കണ്ടറിയണം. ഇന്ത്യക്കാര്‍ ഏറെയുള്ള സംസ്ഥാനം കൂടിയാണിത്.
അരിസോണ, നെവേദ, നോര്‍ത്ത് കരോലീന വിസ്‌കോന്‍സിന്‍, ജോര്‍ജിയ, മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നി സ്വിങ് സ്റ്റേറ്റുകളാണ് അമേരിക്ക ആര് ഭരിക്കണമെന്ന് തീരുമാനിക്കുക. 93 ഇലക്ടറല്‍ വോട്ടുകളാണ് ഇവര്‍ക്കുള്ളത്.
538 ഇലക്ടറല്‍ വോട്ടുകളില്‍ ജയിക്കാന്‍ 270 എണ്ണം ആവശ്യമാണ്. ഇലക്ടറല്‍ കോളജിലെ ഇലക്ടര്‍മാര്‍ക്കാണ് വോട്ടര്‍മാര്‍ വോട്ട് ചെയ്യുക. ജനകീയ വോട്ടുകള്‍ നിശ്ചയിക്കുന്നത് ഈ ഇലക്ടര്‍മാരെയാണ്. ഇവര്‍ ചേര്‍ന്ന് വോട്ടിട്ട് പ്രസിഡന്റിനെ കണ്ടെത്തുന്നു. വോട്ടിങ് ശതമാനം ഇത്തവണ കാര്യമായി ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യവ്യാപകമായി 1.76 ലക്ഷം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 7.75 ലക്ഷം ഉദ്യോഗസ്ഥരെയും വിന്യസിച്ചു.
യുഎസ്സിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പു കൂടിയാണിത്. മൊത്തം ചെലവ് 1590 കോടി ഡോളറോളം വരുമെന്നാണ് കണക്കാക്കുന്നത്. കമല ഹാരിസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 139 കോടി രൂപയാണ് സമാഹരിച്ചത്. ട്രംപിന്റെ തിരഞ്ഞെടുപ്പു ഫണ്ടിലെത്തിയത് 109 കോടി ഡോളറും.
അതിനിടെ തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ട്രംപ് രംഗത്തുവന്നത് പുതിയ വിവാദങ്ങള്‍ക്ക് തിരിതെളയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം പ്രതികൂലമായാല്‍ അദ്ദേഹം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2025 ജനുവരി ആറിനാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബർ 17-നാണ് ഇലക്ടറൽ വോട്ടിംഗ് നടക്കുന്നത്. ജനകീയ വോട്ടിനേക്കാൾ ഇലക്ടറൽ കോളേജ് വോട്ടിനാണ് യുഎസ് തെരഞ്ഞെടുപ്പിൽ പ്രാധാന്യമുള്ളത്. 538 ഇലക്ടറൽ കോളേജിൽ 270 ആണ് കേവലഭൂരിപക്ഷം. പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്നതിന് പിന്നാലെ ഇലക്ടറൽ കോളേജ് പിരിച്ചുവിടും. ജനുവരി 20-നാണ് പുതിയ പ്രസിഡൻ്റ് ഔദ്യോഗികമായി ചുമതലയേൽക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യുഎസിൽ സുരക്ഷ ശക്തമാക്കി. ഫിൽഡൽഫിയയിൽ വോട്ടെണ്ണൽ നടക്കുന്ന കെട്ടിടം മുള്ളുവേലികെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. ഡെട്രോയിറ്റിലും അറ്റ്‌ലാന്റയിലും തെരഞ്ഞെടുപ്പ് ഓഫീസുകളിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾ സ്ഥാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്