ന്യൂഡെല്‍ഹി: കനത്ത മഴയെത്തുടര്‍ന്ന് ദേശീയ തലസ്ഥാനത്ത് വെള്ളക്കെട്ടുണ്ടായ സംഭവത്തില്‍ ഇന്ത്യ മുന്നണി സഖ്യകക്ഷിയായ ആം ആദ്മി പാര്‍ട്ടിയെ (എഎപി) രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്.
'റെയില്‍വേ സ്റ്റേഷനുകളോ വിമാനത്താവളങ്ങളോ പാര്‍ക്കുകളോ പാര്‍പ്പിട മേഖലകളോ ആകട്ടെ, ഇന്ന് ഡല്‍ഹിയില്‍ വെള്ളക്കെട്ട് ഉണ്ടാകാത്ത ഒരു പ്രദേശമില്ല. ആദ്യമായി ഡല്‍ഹി നിശ്ചലമായി. കാലവര്‍ഷക്കെടുതിയെക്കുറിച്ച് ഞങ്ങള്‍ സര്‍ക്കാരിന് കത്തെഴുതി മുന്നറിയിപ്പ് നല്‍കാറുണ്ട്, എന്നാല്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ഡല്‍ഹി സര്‍ക്കാര്‍ ഇന്ന് കാണുന്നതുപോലെ ഓടി രക്ഷപെടുന്നു,'' ഡെല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തലസ്ഥാനത്ത് 228 മില്ലിമീറ്റര്‍ മഴ പെയ്‌തെന്നും 1936ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മഴയാണിതെന്നും ഡെല്‍ഹി ജലവിഭവ മന്ത്രി അതിഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്