യൂറോ കപ്പ്: തുർക്കിയും  ജോർജിയയും  പ്രീക്വാർട്ടറിൽ

JUNE 27, 2024, 6:47 AM

ഗെൽസൻകേർച്ചൻ: യൂറോ കപ്പ് ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെ അട്ടിമറിച്ച്‌ ജോർജിയ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ജോർജിയയുടെ ജയം.

ഇതോടെ ആദ്യമായി ഒരു പ്രധാന അന്താരാഷ്ട്ര ടൂർണമെൻറിനെത്തിയ ജോർജിയ പ്രീക്വാർട്ടറും ഉറപ്പിച്ചു.ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പായിരുന്നതുകൊണ്ട് തന്നെ നിരവധി താരങ്ങൾക്ക് വിശ്രമം നൽകിയാണ് പോർച്ചുഗൽ ഇന്ന് ഇറങ്ങിയത്. ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, പെപെ എന്നിവർ ഒന്നും ഇന്ന് ഉണ്ടായിരുന്നില്ല. ‌

മത്സരത്തിൻറെ രണ്ടാം മിനിറ്റിൽ തന്നെ ജോർജിയ ലീഡ് എടുത്തു. ക്വിച്ച ക്വാരത്‌സ്‌ഖെലിയയാണ് ഗോൾ സ്കോറർ. പിന്നീട് 57-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ജോർജിയ ലീഡ് ഉയർത്തി. ജോർജ് മികോടഡ്സെയാണ് പെനാൽറ്റിൽ വലയിലെത്തിച്ചത്.ജയിക്കാനായില്ലെങ്കിലും ആറ് പോയിൻറോടെ ഗ്രൂപ്പിൽ ഒന്നാമൻമാരായി പോർച്ചുഗലും പ്രീക്വാർട്ടിൽ യോഗ്യത നേടി.

vachakam
vachakam
vachakam

അതേസമയം യൂറോ കപ്പ് ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തിൽ തുർക്കിക്ക് ജയം. ചെക്ക് റിപ്പബ്ലികിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തുർക്കി പരാജയപ്പെടുത്തിയത്.

ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാനായില്ല. അതേസമയം അധികസമയത്ത് ഇരു ടീമുകളും ഗോളുകൾ നേടുകയും ചെയ്തു. ജയത്തോടെ തുർക്കിയും ആറ് പോയിൻറുമായി പ്രീക്വാർട്ടറിലെത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam