കോപ്പ അമേരിക്ക: ബൊളീവിയയെ തകർത്ത് ഉറുഗ്വേ

JUNE 28, 2024, 6:59 PM

കോപ്പ അമേരിക്കയിൽ ഉറുഗ്വേ അവരുടെ തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച വിജയം നേടി. ബൊളീവിയയെ നേരിട്ട ഉറുഗ്വേ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ മത്സരത്തിൽ അവർ പനാമയെ 3-1നും തോൽപ്പിച്ചിരുന്നു.
മത്സരം ആരംഭിച്ച് എട്ടാം മിനുട്ടിൽ അറോഹോയുടെ പാസിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഫകുണ്ടോ പെലിസ്ട്രിയാണ് ഉറുഗ്വേ ലീഡ് എടുത്തു. 21-ാം മിനുട്ടിൽ ലിവർപൂൾ താരം ഡാർവിൻ നൂനിയസിന്റെ ഇടംകാലൻ ഫിനിഷിലൂടെ ഉറുഗ്വേ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിൽ 77-ാം മിനുട്ടിൽ മാക്‌സ്മിലിയാനോ അറോഹോയുടെ ഫിനിഷ് സ്‌കോർ 3-0 ആക്കി. 81-ാം മിനുട്ടിൽ പെലിസ്ട്രിയുടെ അസിസ്റ്റിൽ നിന്ന് റയൽ മാഡ്രിഡ് താരം ഫെഡെ വെൽവെർദെയിലൂടെ നാലാം ഗോളും 89-ാം മിനുട്ടിൽ ബെന്റകറിലൂടെ അഞ്ചാം ഗോളും നേടി.

ഈ ജയത്തോടെ ഉറുഗ്വേ ഏതാണ്ട് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു കഴിഞ്ഞു. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ അമേരിക്കയെ ആണ് ഉറുഗ്വേ നേരിടേണ്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam