കേരളത്തിന്‍റെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പർ ലീഗ് കേരളയിലെ കൊച്ചി ടീമിനെ സ്വന്തമാക്കി പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും 

JUNE 28, 2024, 7:32 PM

എറണാകുളം: കേരളത്തിന്‍റെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പർ ലീഗ് കേരളയിലെ കൊച്ചി ടീമിനെ നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും സ്വന്തമാക്കിയതായി റിപ്പോർട്ട്. ഇരുവരും ടീമിന്റെ മുഖ്യ ഉടമസ്ഥരാകും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

പ്രൊഫഷണല്‍ തലത്തിലേക്ക് ഫുട്ബോളിനെ ഉയർത്താനും താഴേക്കിടയില്‍ ഫുട്ബോളിനെ വളർത്താനും താൻ ശ്രമിക്കുമെന്ന് പൃഥ്വിരാജ് പ്രതികരിച്ചു. അതേസമയം നടൻ പൃഥ്വിരാജിന്റെ പങ്കാളിത്തം യുവാക്കള്‍ക്കിടയില്‍ ടൂർണമെന്റിന് വലിയ പ്രചോദനവും ഊർജവും പകരുമെന്ന് സൂപ്പർ ലീഗ് കേരളയുടെ സിഇഒ മാത്യു ജോസഫ് പറഞ്ഞു. ഈ വർഷം ആഗസ്റ്റ് അവസാനം മുതല്‍ ആരംഭിക്കുന്ന ലീഗ് 60 ദിവസം ആണ് നീണ്ട് നില്‍ക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam