‘പന്തിൽ കൃത്രിമം കാണിച്ചെന്ന് ആരോപണം; ഇൻസമാമിന് മറുപടിയുമായി രോഹിത് ശർമ്മ

JUNE 27, 2024, 6:36 AM

ഗയാന: ട്വൻ്റി20 ലോകകപ്പിൻ്റെ സെമിയിൽ തോൽവിയറിയാതെ ടീം ഇന്ത്യ. സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ കരുത്തരായ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിഫൈനലിന് യോഗ്യത നേടിയത്. വ്യാഴാഴ്ച നടക്കുന്ന സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ നേരിടുന്നത്.

അതേസമയം, ടൂർണമെന്റിന്റെ പ്രാഥമിക റൗണ്ടിൽ തന്നെ ഇന്ത്യയോടും അസോസിയേറ്റ് ടീമായ അമേരിക്കയോടും തോറ്റ് നാണം കെട്ട് പാകിസ്താൻ പുറത്തായിരുന്നു. ഈ സാഹചര്യത്തിൽ, ഇന്ത്യൻ താരങ്ങൾക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ പാക് ക്യാപ്ടൻ ഇൻസമാം ഉൾ ഹഖ്.

ഓസ്ട്രേലിയക്കെതിരെ സൂപ്പർ എട്ട് മത്സരത്തിൽ ഇന്ത്യൻ ടീം പന്തിൽ കൃത്രിമം കാണിച്ചു എന്നാണ് ഇൻസമാം തെളിവുകളേതുമില്ലാതെ ആരോപിച്ചത്. ടീം പന്തിൽ കൃത്രിമം കാണിച്ചതോടെയാണ് അർ‌ഷ്‌ദീപ് സിംഗിന് റിവേഴ്‌സ് സ്വിങ് ലഭിച്ചതെന്നും ഇൻസമാം ആരോപിക്കുന്നു. 

vachakam
vachakam
vachakam

'അർഷ്‌ദീപ് സിംഗ് ഇന്നിംഗ്‌സിലെ 15-ാം ഓവർ എറിയുമ്പോൾ റിവേഴ്‌സ് സ്വിങ് ലഭിച്ചിരുന്നു എന്ന വസ്‌തുത ആർക്കും തള്ളാനാവില്ല. 12-13 ഓവർ ആയപ്പോഴാണോ പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യാൻ പാകമായത്. അംപയർമാർ കണ്ണ് തുറന്ന് നോക്കണം. അർഷ്‌ദീപ് ആ സമയത്ത് റിവേഴ്‌സ് സ്വിങ് നടത്തണമെങ്കിൽ പന്തിൽ ചിലത് ചെയ്‌തിരിക്കണം' എന്നുമാണ് ഇൻസമാം പാകിസ്ഥാനിലെ ഒരു ടെലിവിഷൻ ചാനലിനോട് പറഞ്ഞത്. ഇപ്പോൾ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്ട്ൻ രോഹിത് ശർമ്മ.

ഇതിനൊക്കെ എന്താണ് മറുപടി പറയേണ്ടത്? ഇവിടത്തെ ചൂടും പരുക്കനായ പ്രതലങ്ങളും നിങ്ങൾ കാണുന്നില്ലേയെന്ന് രോഹിത് ചോദിച്ചു.ടൂർണമെന്റ് നടക്കുന്നത് ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ അല്ല. ഇവിടത്തെ സാഹചര്യങ്ങളിൽ പന്ത് പന്ത്രണ്ടാമത്തെ ഓവർ മുതൽ വേണമെങ്കിലും റിവേഴ്സ് സ്വിംഗ് ചെയ്യിക്കാം. ഇത് ഇന്ത്യൻ ബൗളർമാർക്ക് മാത്രമല്ല, കളി അറിയാവുന്ന എല്ലാ ടീമുകളുടെ ബൗളർമാർക്കും സാധിക്കുന്നുണ്ട്. വല്ലപ്പോഴുമെങ്കിലും ചിന്തിച്ചാൽ  നല്ലതാണെന്നും രോഹിത് പരിഹസിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam