അവൻ ആക്രമണകാരനായ കളിക്കാരൻ: ഗവാസ്‌കർ

JUNE 23, 2024, 4:04 PM

റിഷഭ് പന്തിന്റെ ലോകകപ്പിലെ പ്രകടനത്തെയും ഫിറ്റ്‌നസിനെയും പ്രശംസിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ. പരിക്കിൽ നിന്ന് മികച്ച തിരിച്ചുവരവാണ് പന്ത് നടത്തിയതെന്നും ഗവാസ്‌കർ പറയുന്നു. ടി20 ലോകകപ്പിൽ ഇതിനോടകം തന്റെ ക്ലാസ് തെളിയിച്ച പന്ത് സൂപ്പർ എട്ട് മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ 11 പന്തിൽ 20 റൺസാണ് നേടിയത്.

ഇപ്പോൾ പന്തിനെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ. ബാറ്റിംഗ് പ്രകടനത്തെ കുറിച്ച് മാത്രമല്ല, പന്തിന്റെ ഫിറ്റ്‌നെസിനെ കുറിച്ചും ഗവാസ്‌കർ സംസാരിക്കുന്നുണ്ട്.

പന്തിന്റെ അറ്റാക്കിംഗ് ശൈലി അഭിനന്ദനമർഹിക്കുന്നതാണെന്നാണ് ഗവാസ്‌കർ പറയുന്നത്. അദ്ദേത്തിന്റെ വാക്കുകൾ... ''ഇതൊരു അത്ഭുതമാണ്. അപകടത്തെക്കുറിച്ച് കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും വളരെ ആശങ്കാകുലരായിരുന്നു. പരിക്കിന്റെ തീവ്രതയെക്കുറിച്ച് അറിഞ്ഞപ്പോൾ അവനുവേണ്ടി പ്രാർത്ഥിച്ചു. പക്ഷേ അദ്ദേഹം സുഖമായിരുന്നില്ല. എന്നാൽ പന്ത് വളരെ ശക്തമായി തിരികെ വന്നിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാരം കാര്യമായി കുറഞ്ഞു. ഫിറ്റ്‌നെസ് മികച്ചതായി കാണപ്പെടുന്നു.'' ഗവാസ്‌കർ പറഞ്ഞു.

vachakam
vachakam
vachakam

പന്തിന്റെ പക്വതയെ കുറിച്ചും ഗവാസ്‌കർ സംസാരിച്ചു. ''അദ്ദേഹത്തിന്റെ പക്വതയും പ്രധാനപ്പെട്ടതാണ്. ഓരോ മത്സരം കഴിയുമ്പോഴും അദ്ദേഹം പക്വതയാർജിച്ച് വരികയാണ്. ഹാർദിക് പാണ്ഡ്യയിൽ നമ്മളത് കണ്ടു. റിഷഭ് പന്തും അതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. സാഹചര്യങ്ങൾ മനസിലാക്കിയാണ് അവൻ കളിക്കുന്നത്. അവൻ ആക്രമണകാരിയായ താരമാണ്.'' ഗവാസ്‌കർ കൂട്ടിചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam