ഒടുവിൽ തീരുമാനം; കൂട്ടിലായ കടുവ തോൽപ്പെട്ടി പതിനേഴാമൻ്റെ പുനരധിവാസത്തിൽ തീരുമാനം

JUNE 28, 2024, 10:53 AM

കൽപറ്റ: കേണിച്ചിറയിൽ കൂട്ടിലായ കടുവ തോൽപ്പെട്ടി പതിനേഴാമൻ്റെ പുനരധിവാസത്തിൽ തീരുമാനം ആയി. നെയ്യാറിലെ സഫാരി പാർക്കിലേക്ക് മാറ്റാനാണ് തീരുമാനം എന്നാണ് പുറത്തു വരുന്ന വിവരം. കൂട്ടിലാകുന്നതിന് മുൻപ് തീറ്റയെടുക്കാൻ വയ്യാതെ കടുവ അവശനായിരുന്നു. 

മല്ലൻ കടുവകളുടെ ആക്രമണത്തിൽ പരിക്കുള്ളതിനാൽ, വെറ്റിനറി ടീമിൻ്റെ നിരീക്ഷണത്തിലായിരുന്നു കടുവ ഇത്രയും ദിവസം.വയനാട് കേണിച്ചിറയിൽ ജൂൺ 23 ന് രാത്രിയാണ് തോൽപ്പെട്ടി പതിനേഴാമൻ കുടുങ്ങിയത്. പശുക്കളെ കൊന്ന അതേ തൊഴുത്തിൽ വീണ്ടുമെത്തിയപ്പോഴാണ് കടുവ കൂട്ടിലായത്. 

കഴിഞ്ഞ ദിവസം രാത്രി മൂന്ന് പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.  മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെയാണ് കടുവ കൊന്നത്. താഴത്തെ നിരയിലെ രണ്ട് പല്ലുകൾ തകർന്ന നിലയിലാണ് തോൽപ്പെട്ടി 17ാമനെ കണ്ടെത്തിയത്. നിലവിൽ ഇരുളം വനം വകുപ്പ് കേന്ദ്രത്തിലാണ് കടുയുള്ളത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam