തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് തിരമാലകളില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാന് പുതിയ പദ്ധതിയുമായി ഇസ്രായേല്‍ കമ്പനി. ടെല്‍അവീവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇക്കോ വേവ് പവര്‍ ഗ്ലോബല്‍ കമ്പനിയാണ് പദ്ധതിക്ക് തുടക്കമിടുന്നത്. വിഴിഞ്ഞം പുലിമുട്ടില്‍ ഫ്ളോട്ടറുകള്‍ സ്ഥാപിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യയിലൂടെയായിരിക്കും പദ്ധതി നടപ്പാക്കുക. പുലിമൂട്ടിന്റെ 980 മീറ്റന് നീളത്തിലാണ് ഫ്ളോട്ടറുകള്‍ സ്ഥാപിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനായി ആദാനി തുറമുഖ അധികൃതരുമായി പ്രാഥമികതല ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇത് നടപ്പിലാക്കുകയാണെങ്കില്‍ തിരമാലയില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യ പദ്ധതിയായിരിക്കും ഇത്.
യൂറോപ്യന്‍ തീരപ്രദേശമായ ജിബ്രാള്‍ട്ടറിലാണ് ഈ പദ്ധതി ആദ്യം ആവിഷ്കരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്