'കാഫിർ' വിവാദത്തിൽ പ്രക്ഷുബ്ധമായി നിയമസഭ; നടുത്തളത്തിലിറങ്ങി പ്രതിപക്ഷം

JUNE 28, 2024, 10:23 AM

തിരുവനന്തപുരം: നിയമസഭയിലെ ചോദ്യോത്തര വേളയിൽ വടകരയിലെ  കാഫിർ പോസ്റ്റ് വിവാദം ഉന്നയിച്ച് പ്രതിപക്ഷം. മാത്യു കുഴൽനാടൻ എംഎൽഎയാണ് വിഷയം സഭയിൽ ഉന്നയിച്ചത്. 

പോസ്റ്റ് വിവാദത്തിൽ സി.പി.എം നേതാവ് കെ.കെ ലതികയെ പൂർണമായി ന്യായീകരിച്ചു കൊണ്ടാണ് എം.ബി രാജേഷ് മുഖ്യമന്ത്രിക്ക് വേണ്ടി സഭയിൽ പ്രതികരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇത് ഗൗരവമായി കാണുന്നുണ്ടെന്നും മന്ത്രി എം ബി രാജേഷ് മറുപടി നൽകി.

എന്നാല്‍, കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയെ ഉള്‍പ്പെടെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. 

vachakam
vachakam
vachakam

മന്ത്രി മറുപടി പറയുന്നതിനിടെ വിഷയത്തില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തന്‍റെ ചോദ്യത്തിന് മറുപടിയില്ലെന്ന് മാത്യു കുഴല്‍നാടൻ പറഞ്ഞു. 

ആരാണ് പ്രതികള്‍ എന്നും എഫ്ഐആര്‍ ഉണ്ടോയെന്നും മാത്യു കുഴല്‍ നാടൻ ചോദിച്ചു. എന്നാല്‍, പ്രൊഫൈല്‍ വിവരം ഫേയ്സ്ബുക്കില്‍ നിന്നും കിട്ടണമെന്ന് എംബി രാജേഷ് ആവര്‍ത്തിച്ചു. ഫേയ്സ്ബുക്ക് പ്രൊഫൈല്‍ വിവരങ്ങള്‍ കിട്ടിയാലെ അന്വേഷണം പൂര്‍ത്തിയാകുവെന്നും വര്‍ഗീയ പ്രചാരണങ്ങളില്‍ 17 കേസുകള്‍ എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam