പെരുമഴയ്ക്ക് നേരിയ ശമനം: എറണാകുളത്ത് മാത്രം ഓറഞ്ച് അലേര്‍ട്ട്

JUNE 24, 2024, 3:32 PM

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. എറണാകുളം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കി.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വരും ദിവസങ്ങളില്‍ മഴക്ക് നേരിയ ശമനമുണ്ടാകുമെന്നാണ് സൂചന. സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു നേരത്തെ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിരുന്നു.

ശക്തമായ കാലവര്‍ഷ കാറ്റിന് പുറമേ മഹാരാഷ്ട്ര തീരം മുതല്‍ കേരളതീരം വരെ ന്യൂനമര്‍ദ പാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഇവയുടെ സ്വാധീന ഫലമായാണ് നിലവിലെ മഴ. എന്നാല്‍, മഴക്ക് നേരിയ കുറവ് വന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുകള്‍ മാറ്റംവരുത്തുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam