പിന്നിൽ നിന്ന് പൊരുതി കളിച്ച് സ്ലൊവാക്യയെ തകർത്ത് യുക്രൈൻ

JUNE 23, 2024, 4:11 PM

ഒരു ഗോളിന് പിന്നിൽനിന്ന ശേഷം പൊരുതി കളിച്ച് രണ്ട് ഗോളടിച്ച് യുക്രൈൻ സ്ലൊവാക്യയെ തകർത്തു. മിക്കോള ഷപാരെങ്കോ, റൊമാൻ യാറെംചുക് എന്നിവരാണ് യുക്രൈനായി ഗോൾ നേടിയത്. 17-ാം മിനിറ്റിൽ മുന്നേറ്റതാരം ഇവാൻ സ്‌ക്രാൻസാണ് സ്ലൊവാക്യയെ മുന്നിലെത്തിച്ചത്. ലുക്കാസ് ഹറാസ്ലിൻ ബോക്‌സിനകത്തുവെച്ച് വലതുവശത്തേക്ക് ഉയർത്തി നൽകിയ ക്രോസ് സ്‌ക്രാൻസ് വലയിലെത്തിക്കുകയായിരുന്നു (1-0). 

രണ്ടാം പകുതിയിലെ 53-ാം മിനിറ്റിൽ യുക്രൈന്റെ അക്രമിച്ചു കളിച്ചു. അതിന്റെ ഫലമായി സ്ലൊവേക്യൻ പ്രതിരോധത്തെ വെട്ടിച്ചുകൊണ്ടുള്ള ഗോളായിരുന്നു അത്. ഒലക്‌സാണ്ടർ സിൻചെങ്കോയുടെ അസിസ്റ്റിൽ മിക്കോള ഷപാരെങ്കോ ബോക്‌സിന്റെ നടുവിൽനിന്ന് ഇടംകാലുകൊണ്ട് പന്ത് വലയിലേക്ക് തോടുത്തത് (1-1). 

79-ാം മിനിറ്റിൽ യുക്രൈൻ ലീഡ് നേടി. സ്‌ട്രൈക്കർ റൊമാൻ യാറെംചുക് ആണ് ഗോൾ നേടിയത്. മിക്കോള ഷപാരെങ്കോ ബോക്‌സിനകത്തേക്ക് നീട്ടിനൽകിയ പന്ത് സ്ലൊവേക്യൻ ഗോൾക്കീപ്പർ കൈവശപ്പെടുത്തും മുൻപ് യാറെംചുക് ബോക്‌സിനകത്തേക്ക് പായിച്ചു (2-1). സ്ലൊവേക്യയുടെ പ്രതിരോധ നിരയെ മറികടന്ന് മികച്ച പാസിങ്ങിലൂടെയാണ് യാറെംചുക് പന്ത് വലയിലെത്തിച്ചത്. 

vachakam
vachakam
vachakam

ആദ്യമത്സരത്തിൽ ബെൽജിയത്തെ തകർത്തെത്തിയ (1-0) സ്ലൊവാക്യക്ക്, യുക്രൈനെതിരേ ജയം മതിയായിരുന്നു നോക്കൗട്ട് ഉറപ്പിക്കാൻ. യുക്രൈൻ റൊമാനിയയോട് 3-0ന് പരാജയപ്പെട്ട ശേഷമാണ് രണ്ടാം മത്സരത്തിനെത്തിയത്. ഇതോടെ ഇ ഗ്രൂപ്പിൽ നോക്കൗട്ട് പോരാട്ടം കടുത്തു. റൊമാനിയയും യുക്രൈനും സ്ലൊവാക്യയും ഓരോ മത്സരം ജയിച്ചു. ഒരു കളിയിൽനിന്ന് ഒരു തോൽവിയോടെ ബെൽജിയം നാലാമതാണ്. യുക്രൈനും സ്ലൊവാക്യക്കും അടുത്ത മത്സരം നിർണായകമാകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam