ഇംഗ്ലണ്ടിനെ സമനിലയിൽ തളച്ച് ഡെൻമാർക്ക്

JUNE 21, 2024, 8:06 PM

യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഡെൻമാർക്ക്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഹാരി കെയ്‌നിന്റെ ഗോളിലാണ് ഇംഗ്ലണ്ട് മുന്നിലെത്തുന്നത്. എന്നാൽ മോർട്ടൻ ഹെൽമണ്ടിന്റെ ഗോളിലൂടെ ഡാനിഷ് പട ഒപ്പമെത്തി. ഡെൻമാർക്കിന്റെ രണ്ടാം സമനിലയാണിത്. ആദ്യ മത്സരത്തിൽ സ്ലോവേനിയക്കെതിരേയും ഡെൻമർക്ക് സമനില വഴങ്ങിയിരുന്നു.

ഗ്രൂപ്പ് സിയിൽ രണ്ട് പോയിന്റുമായി രണ്ടാം സ്ഥാനത്താണിപ്പോൾ ഡെൻമാർക്ക്. നാല് പോയിന്റ് നേടിയ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തും. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട്, സെർബിയയെ തോൽപ്പിച്ചിരുന്നു.

18-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. വലതു വിങ്ങിലൂടെ വന്ന ആക്രമണത്തിന് ഒടുവിലായിരുന്നു കെയ്‌നിന്റെ ഗോൾ. ടൂർണമെന്റിൽ കെയ്‌നിന്റെ ആദ്യ ഗോളായിരുന്നു ഇത്.

vachakam
vachakam
vachakam

പിന്നീട് ഡെൻമാർക്ക് കളം പിടിക്കുന്നതാണ് കണ്ടത്. അതിന്റെ ഫലമായി ഗോളും പിറന്നു. അതിന്റെ ഫലമായി 34ാം മിനിറ്റിൽ ഡെൻമാർക്ക് ഒപ്പെത്തി. ഹെൽമണ്ടിന്റെ ഒരു ലോങ് റേഞ്ചർ ഡെന്മാർക്കിന് സമനില നൽകി. ഇതിനു ശേഷവും ഡെന്മാർക്ക് ആണ് മികച്ചു നിന്നത്. എന്നാൽ പിക്ക്‌ഫോർഡിനെ പരീക്ഷിക്കാൻ അവർക്കായില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam