ഹാർദ്ദികിന് മികവ് തുടരാൻ കഴിയുമെങ്കിൽ, അത് ഞങ്ങളെ നല്ല സ്ഥാനങ്ങളിൽ എത്തിക്കും: രോഹിത്ശർമ്മ

JUNE 23, 2024, 6:37 PM

ഹാർദിക് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട താരമാണെന്ന് ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ. ബംഗ്ലാദേശിന് എതിരായ സൂപ്പർ 8 പോരാട്ടത്തിൽ ഹാർദിക് പാണ്ഡ്യ അർധ സെഞ്ച്വറി നേടി ടീമിന്റെ ടോപ് സ്‌കോററായിരുന്നു. ഒപ്പം ഒരു വിക്കറ്റും താരം നേടിയിരുന്നു.

ഹാർദ്ദിക് നന്നായി ബാറ്റ് ചെയ്യുന്നത് ഞങ്ങളെ മികച്ച നിലയിലാക്കുന്നു. 5, 6 എന്നി പൊസിഷനിൽ അവസാനം മികച്ച രീതിയിൽ ഫിനിഷ് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഹാർദികിന്റെ കഴിവ് എന്താണെന്ന് ഞങ്ങൾക്കറിയാം.

അവൻ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു കളിക്കാരനാണ്, അവന് ഈ മികവ് തുടരാൻ കഴിയുമെങ്കിൽ, അത് ഞങ്ങളെ നല്ല സ്ഥാനങ്ങളിൽ എത്തിക്കും.'  രോഹിത് പറഞ്ഞു.

vachakam
vachakam
vachakam

ബംഗ്ലാദേശിന് എതിരെ ഇന്ത്യൻ ബൗളർമാരെല്ലാം നന്നായി പന്തെറിഞ്ഞു എന്നും രോഹിത് ശർമ്മ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam