ഉത്തേജക വിരുദ്ധ നിയമം ലംഘിച്ചു; ഗുസ്തി താരം ബജ്‍രംഗ് പുനിയക്ക് സസ്പെൻഷൻ

JUNE 23, 2024, 3:50 PM

ഗുസ്തി താരം ബജ്‍രംഗ് പുനിയക്ക് സസ്പെൻഷൻ. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടേതാണ് നടപടി. ഉത്തേജക വിരുദ്ധ നിയമം ലംഘിച്ചതിന്റെ പേരിലാണ് നടപടി ഉണ്ടായിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 

അതേസമയം പരിശോധനയ്ക്കായി സാംപിൾ നൽകാൻ പുനിയ വിസമ്മതിച്ചിരുന്നു. സസ്പെൻഷൻ‌ നോട്ടീസ് താരത്തിന് നൽകി. ജൂലൈ 11 വരെ താരത്തിനു മറുപടി നൽകാൻ സമയമുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

എന്നാൽ താരം കഴിഞ്ഞ തവണയും വിചാരണയ്ക്ക് ഹാജരായിരുന്നു. ഇത്തവണയും ഹാജരാകും എന്നും താരം ഒരു തെറ്റും ചെയ്തിട്ടില്ലെന്നു അഭിഭാഷകൻ പ്രതികരിച്ചു. നേരത്തെ കുറ്റപത്രം നൽകാത്തതിനെ തുടർന്നു പുനിയയുടെ സസ്‌പെൻഷൻ അച്ചടക്ക സമിതി അസാധുവാക്കിയിരുന്നു. അതേസമയം ഫെഡറേഷനുമായുള്ള തർക്കത്തിൽ ഡോപ്പിങ് പരിശോധനയിലെ വീഴ്ച പൂനിയ ഉയർത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam