സെർബിയയെ സ്ലൊവേനിയയെ സമനിലയിൽ തളച്ചു

JUNE 21, 2024, 8:04 PM

യൂറോ കപ്പ് ഗ്രൂപ്പ് സി യിൽ സെർബിയ സ്ലൊവേനിയ മത്സരം സമനിലയിൽ. 69-ാം മിനിറ്റിൽ പ്രതിരോധ താരം സാൻ കർണീച്ച്‌നിക് നേടിയ ഗോളിൽ സ്ലൊവേനിയ മുന്നിലെത്തി. 95-ാം മിനിറ്റിൽ സെർബിയക്കുവേണ്ടി ലുക്കാ ജോവിച്ച് ഗോൾ മടക്കിയതോടെ കളി സമനിലയിൽ പിരിഞ്ഞു.

തിമി മാക്‌സ് എൽസ്‌നിച്ചിന്റെ അസിസ്റ്റിലാണ് സ്ലൊവേനിയയുടെ ഗോൾ. എൽസ്‌നിച്ചിൽനിന്ന് പോസ്റ്റിന്റെ വലതുവശത്തേക്ക് ലഭിച്ച പന്തിൽ കാർണിച്ച്‌നിക്കിന് കാൽവയ്‌ക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ (1-0).

95ാം മിനിറ്റിൽ സെർബിയയുടെ മറുപടിയെത്തി. ഇവാൻ ഇലിക്കിന്റെ അസിസ്റ്റിൽ ലൂക്കാ ജോവിക്ക് നേടിയ ഹെഡർ ഗോൾ സെർബിയയെ രക്ഷപ്പെടുത്തുകയായിരുന്നു. സെർബിയക്ക് അനുകൂലമായി ലഭിച്ച കോർണറിൽനിന്നായിരുന്നു ഗോൾ.

vachakam
vachakam
vachakam

സെർബിയക്കുവേണ്ടി 30 മത്സരങ്ങൾ കളിച്ച കാർണിക്‌നിച്ച് ഇത് രണ്ടാംതവണയാണ് ഗോൾ നേടുന്നത്. മത്സരത്തിൽ രണ്ട് ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ, സ്‌കോർ കണ്ടെത്താൻ ഇരു ടീമിനും സാധിച്ചില്ല. ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam