റെക്കോർഡ് നേട്ടം കൈവരിച്ച് വിരാട് കോഹ്ലി

JUNE 23, 2024, 6:44 PM

ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ റെക്കോഡ് നേട്ടം കൈവരിച്ച് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി. ഐ.സി.സി. ലോകകപ്പുകളിൽ 3000 റൺസ് നേടുന്ന ആദ്യതാരമാവാൻ കോലിക്ക് കഴിഞ്ഞു. ഏകദിന, ടി20 ലോകകപ്പുകളിലാണ് ഈ നേട്ടം. ബംഗ്ലാദേശിനെതിരേ 28 പന്തുകളിൽനിന്ന് 37 റൺസ് നേടിയതോടെ പുതിയ റെക്കോഡ് പിറക്കുകയായിരുന്നു.

69 ലോകകപ്പ് മത്സരങ്ങളിൽ 67 ഇന്നിങ്‌സുകളിൽനിന്നായി 3002 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. ടി20 ലോകകപ്പുകളിൽ 32 മത്സരങ്ങളിൽനിന്ന് 1207 റൺസ് നേടി. ഇതും കോഹ്ലിയുടെ പേരിലുള്ള, മറ്റാരും കൈവരിച്ചിട്ടില്ലാത്ത റെക്കോഡാണ്. 129.78 സ്‌ട്രൈക്ക് റേറ്റ്. ഇതിൽ 14 അർധ സെഞ്ചുറികൾ ഉൾപ്പെടുന്നു. പുറത്താവാതെ നേടിയ 89 റൺസാണ് ടോപ് സ്‌കോർ. 2014, 16 വർഷങ്ങളിലെ ടി20 ലോകകപ്പിൽ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

2014ൽ ആറ് മത്സരങ്ങളിൽനിന്ന് 319 റൺസാണ് നേടിയത്.ഏകദിന ലോകകപ്പുകളിൽ 37 മത്സരങ്ങളിൽനിന്നായി 1795 റൺസാണ് നേടിയത്. ഏകദിന ലോകകപ്പുകളിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന റൺസ് സ്‌കോറർ. അഞ്ച് സെഞ്ചുറികളും 12 അർധ സെഞ്ചുറികളും ഉൾപ്പെട്ടതാണ് ലോകകപ്പ് പ്രകടനം. 117 റൺസാണ് ടോപ് സ്‌കോർ. ഇന്ത്യയിൽ നടന്ന കഴിഞ്ഞ ലോകകപ്പാണ് കോഹ്ലിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.

vachakam
vachakam
vachakam

ടൂർണമെന്റിലെ താരമായ കോഹ്ലി 11 മത്സരങ്ങളിൽനിന്നായി 765 റൺസാണ് നേടിയത്. മൂന്ന് സെഞ്ചുറികളും ആറ് അർധ സെഞ്ചുറികളും ചേർന്നതാണിത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam