ദക്ഷിണാഫ്രിക്ക-ഇന്ത്യ ടി20 പരമ്പര ഷെഡ്യൂൾ പുറത്തുവിട്ടു

JUNE 22, 2024, 2:32 PM

2024 നവംബറിൽ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയുമായുള്ള ഇന്ത്യയുടെ ടി20 പരമ്പരയുടെ ഷെഡ്യൂൾ ബി.സി.സി.ഐയും ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയും (സിഎസ്എ) പ്രഖ്യാപിച്ചു.

നവംബർ 8 വെള്ളിയാഴ്ച കിംഗ്‌സ്മീഡ് സ്റ്റേഡിയത്തിൽ (ഡർബൻ) ആരംഭിക്കുന്ന നാല് മത്സരങ്ങളുടെ ടി20 പരമ്പരയാണ് പര്യടനത്തിലുള്ളത്, നവംബർ 10 ഞായറാഴ്ച സെന്റ് ജോർജ്‌സ് പാർക്കിൽ (ഗ്‌കെബെർഹ) രണ്ടാം മത്സരം നടക്കും. നവംബർ 13 ബുധനാഴ്ച സൂപ്പർസ്‌പോർട് പാർക്കിലും (സെഞ്ചൂറിയൻ) നവംബർ 16 വെള്ളിയാഴ്ച പരമ്പരയിലെ അവസാന മത്സരം വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലും (ജോഹന്നാസ്ബർഗ്) നടക്കും.

'ഇന്ത്യയും ദക്ഷിണാഫ്രിക്കയും എല്ലായ്‌പ്പോഴും ആഴമേറിയതും ശക്തവുമായ ഒരു ബന്ധമാണ് പങ്കിടുന്നത്, അതിൽ ഇരു രാജ്യങ്ങളും അഭിമാനിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ദക്ഷിണാഫ്രിക്കയിൽ നിന്ന് തുടർച്ചയായി വളരെയധികം അഭിനന്ദനങ്ങളും സ്‌നേഹവും ലഭിക്കുന്നുണ്ട്. വരാനിരിക്കുന്ന പരമ്പര വീണ്ടും ഓൺഫീൽഡ് ക്രിക്കറ്റിന്റെ മികവ് ഉയർത്തിക്കാട്ടുമെന്നും ആവേശകരമായ, ഉയർന്ന തീവ്രതയുള്ള മത്സരങ്ങൾ നൽകുമെന്നും എനിക്ക് ഉറപ്പുണ്ട്.' ബിസിസിഐയുടെ ഓണററി സെക്രട്ടറി ജയ് ഷാ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam