ബിടിഎസ് അംഗങ്ങൾ സൈനിക സേവനത്തിൽ നിന്ന് മടങ്ങിയെത്തിയതിനുശേഷം, ഏഴ് അംഗങ്ങളുടെ സംയുക്ത പ്രകടനത്തിനോ പുതിയ സംഗീത ആൽബത്തിനോ വേണ്ടി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അവർ തത്സമയ സ്ട്രീമിംഗും സോളോ കൺസേർട്ടും നടത്തിയിരുന്നു, പക്ഷേ അവർ സംയുക്ത സംഗീത ആൽബമോ പ്രോഗ്രാമോ പുറത്തിറക്കിയിട്ടില്ല.
ജിമിൻ, ജങ്കൂക്ക്, ജെ-ഹോപ്പ്, ജിൻ, വി, സുഗ, ആർഎം എന്നിവരെല്ലാം പുതിയ ആൽബത്തിന്റെ ഭാഗമായി ലോസ് ഏഞ്ചൽസിൽ ഒത്തുചേർന്നത് ആരാധകർക്ക് വലിയ ആഘോഷമായിരുന്നു. ബിടിഎസിന്റെ ഏജൻസിയായ ബിഗ് ഹിറ്റ് മ്യൂസിക് ആൽബം 2026 മാർച്ചിൽ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ അതിനുമുമ്പ്, ആരാധകർക്ക് ഒരു സർപ്രൈസ് ലഭിച്ചേക്കാം.
ഒരു രസകരമായ സംഭവം നവംബറില്‍ വരാന്‍ പോകുന്നു എന്ന സൂചന നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ജെ ഹോപ്പ്. ബൈജാമയൊക്കെ ധരിച്ച് സ്റ്റലന്‍ ലുക്കില്‍ ജെ ഹോപ്പ് ഒരു ലൈവ് സ്ട്രീമിങ് നടത്തിയിരുന്നു.
പല തരത്തിലുള്ള ചോദ്യങ്ങളും അവിടെ ആരാധകര്‍ ചോദിക്കുകയുണ്ടായി. എന്താണ് അടുത്തതായി വരാന്‍ പോകുന്നത് എന്ന ചോദ്യത്തിനായി, ഈ മാസം രസകരമായ ഒരു സംഭവം വരാന്‍ പോകുന്നു എന്ന് ജെ ഹോപ്പ് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
