നടി ഹൻസിക മോട്ട്‌വാനിയുടെ വിവാഹമോചനത്തിന് ശേഷം സോഷ്യൽ മീഡിയയിൽ താരം വ്യാപകമായ സൈബർ വിമർശനങ്ങൾക്ക് ആണ് ഇരയാകുന്നത്. ഹൻസികയുടെ മുൻസുഹൃത്ത് സൊഹേലിനെ വിവാഹം കഴിച്ചതിനെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ നടന്ന ചർച്ചകൾ ഏറെ വിവാദങ്ങൾ ആണ് സൃഷ്ടിച്ചത്.
2016-ൽ ഹൻസികയുടെ സുഹൃത്ത് റിങ്കി ബജാജും സൊഹേലും വിവാഹിതരായപ്പോൾ ഹൻസിക ചടങ്ങിൽ മുൻനിരയിലെ അതിഥിയായി പങ്കെടുത്തിരുന്നു. പിന്നീട് ഹൻസികയും സൊഹേലയും പ്രണയത്തിലാവുകയും വിവാഹിതരാകുകയും ചെയ്തിരുന്നു. അതേസമയം, സൊഹേലിന്റെ ആദ്യ വിവാഹബന്ധം തകരാൻ ഹൻസിക കാരണമല്ലെന്നും ഇരുവരുടെയും ബന്ധം മുമ്പേ അവസാനിച്ചിരുന്നുവെന്നും ഹൻസിക വ്യക്തമാക്കിയിരുന്നു.
വിവാഹത്തോടനുബന്ധിച്ച ഡോക്യുമെന്ററിയിലൂടെ ഹൻസിക ഈ വാദങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും, പ്രേക്ഷകർ വലിയ വിമർശനം ഇപ്പോഴും തുടരുകയാണ്. സൊഹേലിന്റെയും റിങ്കിയുടേയും വിവാഹ വീഡിയോകളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
മുംബൈ ബാന്ദ്ര കുടുംബകോടതിയിൽ സമർപ്പിച്ച സമ്പൂർണമായ വിവാഹമോചന ഹർജിയിൽ ഇരുവരും ജീവിതത്തിൽ വ്യത്യാസങ്ങൾ മൂലം ബന്ധം വഷളായതായി ആണ് അറിയിച്ചത്. എന്നാൽ ഇതെല്ലാം കർമ്മ ഫലം എന്നാണ് സോഷ്യൽ മീഡിയ ഹാൻസികയോട് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
