'അങ്ങോട്ട് പേടിപ്പിച്ചാൽ പേടിയുള്ള ആളാണ്'; സിനിമയിൽ മാത്രമല്ല പൊതുവിലും മമ്മൂട്ടി ഒരു വല്യേട്ടനാണെന്ന് ഗണേഷ് കുമാർ 

MARCH 15, 2026, 9:16 PM

കൊച്ചി: നടൻ മമ്മൂട്ടിയെ കുറിച്ച് ഗതാഗത മന്ത്രിയും നടനുമായ കെ. ബി. ഗണേഷ് കുമാർ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. മമ്മൂട്ടിയുടെ വയനാട് ടൗൺഷിപ്പ് സന്ദർശനത്തെ തുടർന്ന് ഉണ്ടായ വിവാദങ്ങളെക്കുറിച്ച് യൂട്യൂബർമാർ ചോദിച്ച ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ഗണേഷ് കുമാർ പ്രതികരിച്ചത്.

മമ്മൂട്ടി പറയുന്ന കാര്യങ്ങളെ അത്ര സീരിയസായി എടുക്കേണ്ടതില്ലെന്നും അദ്ദേഹം അത് ദുഷ്ടലക്ഷ്യത്തോടെ പറയുന്ന ആളല്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. വെറൈറ്റി മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോരുത്തർക്കും ഓരോ സ്വഭാവമുണ്ടെന്നും മമ്മൂട്ടി തന്റെ സ്വഭാവത്തിന് അനുസരിച്ചാണ് കാര്യങ്ങൾ പറയുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു. അതിൽ തെറ്റിദ്ധാരണ ഉണ്ടായിരിക്കാമെങ്കിലും അതിനെ വലിയ വിഷയമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമയ്ക്ക് വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ് മമ്മൂട്ടിയെന്നും ഒരു വാക്ക് തെറ്റായി പുറത്തുപോയെന്ന് പറഞ്ഞ് അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

മമ്മൂട്ടി മുതിർന്ന ആളാണെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ തെറ്റുണ്ടോ ശരിയുണ്ടോയെന്ന് വിലയിരുത്താൻ താൻ ആളല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. കേരളത്തിന് വലിയ സംഭാവനകൾ നൽകിയ അഭിമാനകരമായ വ്യക്തിയാണ് മമ്മൂട്ടിയെന്നും അദ്ദേഹത്തെ കുറിച്ച് അനാവശ്യ ചർച്ചകൾ നടത്തേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

മമ്മൂട്ടിയുടെ സ്വഭാവം നേരിട്ട് അനുഭവിച്ചിട്ടുള്ളതാണെന്നും ചിലപ്പോൾ മുഖത്ത് നോക്കി കാര്യങ്ങൾ തുറന്നു പറയുന്ന രീതിയാണെന്നും ഗണേഷ് കുമാർ പറഞ്ഞു. അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ദുഷ്ടലക്ഷ്യത്തോടെ പറയുന്ന ആളല്ല മമ്മൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.

‘മമ്മൂക്ക കടുംപിടുത്തക്കാരനാണെന്ന് പറയുമെങ്കിലും അങ്ങോട്ട് പേടിപ്പിച്ചാൽ പേടിയുള്ള ആളാണ്. പാവമാണ്. നമ്മൾ വിചാരിക്കുന്ന ആളല്ല. വെറുതെ വിരട്ടുന്ന സ്വഭാവം മാത്രമാണ്. സിനിമയിൽ കാണുന്ന വല്യേട്ടൻ മാത്രമല്ല, പൊതുവിലും ഒരു വല്യേട്ടനാണ്. എല്ലാവരെയും അങ്ങനെ വിരട്ടുന്ന സ്വഭാവമാണ് അദ്ദേഹത്തിനുള്ളത്’, എന്നാണ് ഗണേഷ് കുമാർ പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam