വിജയ്‌യുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിൽ തുടരുകയാണ്. അടുത്തിടെ വിജയിയും നടി തൃഷയും ഒരുമിച്ച് ഒരു വിവാഹചടങ്ങിൽ പങ്കെടുത്തത് പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഈ വിഷയത്തിൽ നടൻ പാർത്ഥിപൻ നടത്തിയ പരാമർശവും വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ തൃഷ സമൂഹമാധ്യമങ്ങളിലൂടെ അതിന് മറുപടി നൽകിയിരുന്നു.
ഇതിനിടെ ചെന്നൈ വിമാനത്താവളത്തിൽ എത്തിയ തൃഷയോട് ചില മാധ്യമങ്ങൾ വിജയിനെക്കുറിച്ചും അദ്ദേഹത്തോടൊപ്പം വിവാഹവിരുന്നിൽ പങ്കെടുത്തതിനെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ചോദ്യങ്ങൾ കേട്ടിട്ടും പ്രതികരിക്കാതെ തൃഷ ശാന്തമായി നടന്നു നീങ്ങുകയായിരുന്നു. പുതിയ വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും മറുപടി പറയാതെയാണ് അവർ അവിടെ നിന്നു മാറിയത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങളും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
അതേസമയം വിജയിന്റെ ഭാര്യയായ സംഗീത സ്വർണലിംഗം വിവാഹമോചനത്തിനായി ഹർജി നൽകിയതായി റിപ്പോർട്ടുകളുണ്ട്. ചെങ്കൽപേട്ട് കുടുംബ കോടതിയിലാണ് ഹർജി സമർപ്പിച്ചതെന്നാണ് വിവരം. ഏപ്രിൽ 20-ന് ഹർജി കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ്നാട് തെരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി താരങ്ങൾ; വൈറലായി തൃഷയുടെ ചിത്രങ്ങൾ
മുരളിച്ചേട്ടന് വെട്ട് വാതം പിടിച്ച സ്വഭാവമുണ്ട്, പെട്ടെന്ന് വയലന്റാവും: വിവാദത്തിൽ അഭിലാഷ് പിള്ള
പ്രസവവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വിവാദമായതിനെത്തുടർന്ന് വിശദീകരണവുമായി അഖിൽ മാരാർ
‘ദൃശ്യം 3’ ഒടിടി കരാർ താൽക്കാലികമായി വിലക്കി ഡൽഹി ഹൈക്കോടതി; കാരണം ഇതാണ്