‘കുഴി കുത്തി കഞ്ഞി’ വിവാദം: പ്രസ്താവനയെ ന്യായീകരിച്ച് കൃഷ്ണകുമാർ

MARCH 16, 2026, 12:59 AM

നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാർ നടത്തിയ ‘കുഴി കുത്തി കഞ്ഞി’ പരാമർശം വലിയ വിവാദമായിരുന്നു. ഇപ്പോൾ ആ പ്രസ്താവനയെ ന്യായീകരിച്ച് അദ്ദേഹം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഭാര്യ സിന്ധു കൃഷ്ണയുടെ വ്ലോഗിലാണ് കൃഷ്ണകുമാർ ആദ്യം ഈ വിഷയത്തെക്കുറിച്ച് പറഞ്ഞത്.

താൻ പറഞ്ഞത് ജാതിയുമായി ബന്ധപ്പെടുത്തി പറയുന്നതല്ലെന്നാണ്  കൃഷ്ണകുമാർ വ്യക്തമാക്കിയത്. അവരുടെ വീട്ടിൽ പണിക്ക് വന്നിരുന്ന ആളിൽ ഒരാൾ നായർ ജാതിയിൽപ്പെട്ടയാളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവങ്ങൾ എല്ലാം തന്റെ ബാല്യകാലത്തെ ഓർമ്മകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളത്ത് ഒരു ഹോട്ടലിൽ താമസിക്കുമ്പോൾ രാവിലെ ഭക്ഷണം കഴിക്കാൻ പോയപ്പോൾ പഴഞ്ചോറ് ലഭിച്ചതാണ് ആ ഓർമ്മകൾ പങ്കുവെക്കാൻ കാരണമായതെന്ന് കൃഷ്ണകുമാർ പറഞ്ഞു. മുറിയിൽ തിരിച്ചെത്തി വ്ലോഗ് ചിത്രീകരിക്കുന്നതിനിടെ പഴഞ്ചോറിന്റെ രുചിയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് പഴയ അനുഭവം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

പണ്ടുകാലത്ത് വീട്ടിൽ കൃഷിപ്പണിക്ക് വരുന്നവർ രാവിലെ ചായ കുടിച്ചെത്തുകയും പിന്നീട് പതിനൊന്ന് മണിയോടെ ഭക്ഷണം കഴിക്കാറുണ്ടായിരുന്നുവെന്നും കൃഷ്ണകുമാർ പറഞ്ഞു. അന്നത്തെ സാഹചര്യത്തിൽ പാത്രങ്ങളും ഇല്ലാത്തതിനാൽ ഇലയിൽ ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. ഭക്ഷണം മറിഞ്ഞുപോകാതിരിക്കാൻ ഇലയിൽ ചെറിയ കുഴി ഉണ്ടാക്കി അതിൽ കഞ്ഞി ഒഴിച്ചാണ് കഴിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത് അധ്വാനിച്ചെത്തുന്ന ആളുകൾക്ക് ഭക്ഷണം കഴിക്കുന്ന ഒരു രീതിയായിരുന്നുെന്നും അതിന് പ്രത്യേകതയുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു. പിന്നീട് ഇതിനെ ജാതിയുമായി ബന്ധപ്പെടുത്തി വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

അവരുടെ വീട്ടിൽ ജോലി ചെയ്തിരുന്ന വ്യക്തിയുടെ പേര് കരുണാകരൻ നായർ ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ കൊച്ചുമകൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നും കൃഷ്ണകുമാർ പറഞ്ഞു. ബാല്യകാലത്തെ ഒരു അനുഭവം മാത്രമാണ് താൻ പങ്കുവെച്ചതെന്നും അതിനെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam