'വിജയ്‌യും തൃഷയും വിവാഹിതരാകുന്നു'; സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായി തൃഷയുടെ അമ്മയുടെ ‘ലൈക്ക്’ 

MARCH 16, 2026, 9:34 PM

ചെന്നൈ: വിജയ്‌ക്കെതിരെ അദ്ദേഹത്തിനെതിരെ ഭാര്യ സംഗീത സ്വർണലിംഗം നൽകിയ വിവാഹമോചന ഹർജി ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും ചർച്ചകളും സോഷ്യൽ മീഡിയയിൽ ശക്തമാണ്.

വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന ആരോപണങ്ങളും ഇതിനോടകം പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടി തൃഷയെ കുറിച്ചും പല തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. അതിനെ തുടർന്ന് തൃഷയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണവും ഉണ്ടായിട്ടുണ്ട്.

ഇതിനിടയിൽ ഒരു തമിഴ് നിർമാതാവിന്റെ മകന്റെ വിവാഹ ചടങ്ങിൽ വിജയിയും തൃഷയും ഒരുമിച്ച് എത്തിയതും വലിയ ചര്‍ച്ചയായി. ആ സംഭവത്തിന് പിന്നാലെ വീണ്ടും പുതിയ അഭ്യൂഹങ്ങൾ ഉയരാൻ കാരണമായത് തൃഷയുടെ അമ്മ ഉമ കൃഷ്ണൻ നടത്തിയ ഒരു സോഷ്യൽ മീഡിയ ‘ലൈക്ക്’ ആണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

വിജയും തൃഷയും ഉടൻ വിവാഹിതരാകുമെന്നു പറയുന്ന ഒരു റീലിനാണ് തൃഷയുടെ അമ്മ ഉമ കൃഷ്ണൻ ലൈക്ക് ചെയ്തതെന്ന് ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇരുവരും വിവാഹിതരാകുമെന്നുമാണ് ആ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.

ഇത് കണ്ടതോടെ ചില ആരാധകർ ഈ ലൈക്ക് വാർത്തകൾക്ക് സൂചനയാണെന്ന് കരുതുമ്പോൾ, മറ്റുചിലർ അത് അബദ്ധത്തിൽ സംഭവിച്ചതാകാമെന്നുമാണ് പറയുന്നത്. എന്നാൽ ഇതുവരെ വിഷയത്തിൽ വിജയിയോ തൃഷയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam