മഹാകുംഭമേളയിലൂടെ വൈറലായി പിന്നീട് നടിയായി മാറിയ മോനി ബോണ്‍സ്ലെ എന്ന മൊണാലിസ. മൊണാലിസ കഴിഞ്ഞ ദിവസം കേരളത്തിൽ വെച്ച് വിവാഹിതയായത് സാമൂഹിക മാധ്യത്തിൽ വൈറലായിരുന്നു,
മാർച്ച് 11ന് ആയിരുന്നു മൊണാലിസയുടേയും ഫർമാൻ ഖാനും വിവാഹിതരായത്. ഇതിനിടെ ഫർമാന്റെ ഒരു വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.
"എന്നെ ഈയൊരു അവസ്ഥയിൽ കാണാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ദയവായി എന്നെ ചതിക്കരുത്," എന്ന ക്യാപ്ഷനോടെ മുഹമ്മത് ഫർമാൻ പങ്കുവച്ച വീഡിയോ ആണ് വൈറലായിരിക്കുന്നത്. ലവ് ഫെയ്ലിയറിനെ പറ്റിയുള്ളതാണ് റീൽ. വേദന സഹിക്കാനാകാതെ, മനോനില നഷ്ടമായ വേഷത്തിലാണ് ഫർമാൻ.
2025 നവംബർ 4ന് ഫർമാൻ ചെയ്ത റീൽ വീഡിയോയാണ് വിവാഹ ശേഷവും വൈറലായത്. ഇതിന് മൊണാലിസയും കമന്റ് ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ അഭിനയം എന്നായിരുന്നു കമന്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
