'സംവിധായകൻ മോശമായി പെരുമാറി'; തമിഴ് സിനിമയിലെ ദുരനുഭവം തുറന്ന് പറഞ്ഞു ലാവണ്യ

MARCH 16, 2026, 1:41 AM

ഹിറ്റ് ചിത്രമായ അന്താല രാക്ഷസിയിലൂടെ അഭിനയരംഗത്ത് ശ്രദ്ധ നേടിയ നടി ലാവണ്യ ത്രിപാഠി തമിഴ് സിനിമയിൽ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞു രംഗത്ത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ മോശമായി പെരുമാറിയതിനെ തുടർന്ന് താൻ ആ സിനിമയിൽ നിന്ന് പിന്മാറിയെന്നും അതിന് പിന്നാലെ തനിക്കെതിരെ കേസ് നൽകിയും അപമാനിക്കാൻ ശ്രമിച്ചതായും നടി വെളിപ്പെടുത്തി.

ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ കരാർ ചെയ്തിരുന്ന സമയത്ത് ആ ചിത്രത്തിന്റെ സംവിധായകൻ തന്നെ അസ്വസ്ഥമാക്കുന്ന രീതിയിൽ പെരുമാറിയതായി ആണ് ലാവണ്യ പറഞ്ഞത്. ഇത് ശരിയല്ലെന്ന് തോന്നിയതിനെ തുടർന്ന് ആ സിനിമയിൽ അഭിനയിക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ താൻ സിനിമയിൽ നിന്ന് പിന്മാറിയതോടെ സംവിധായകനും സംഘവും തനിക്കെതിരെ കേസ് നൽകുകയും പത്രങ്ങളിൽ തെറ്റായ വാർത്തകൾ നൽകിയും അപമാനിക്കാൻ ശ്രമിച്ചതായും അവർ വ്യക്തമാക്കി.

അന്നത്തെ സാഹചര്യത്തിൽ ആരോടും സഹായം തേടിയില്ലെന്നും ഒന്നും തുറന്നു പറഞ്ഞില്ലെന്നും ലാവണ്യ പറഞ്ഞു. എന്നാൽ സമ്മർദ്ദം സഹിക്കാനാകാതെ ഒരു ദിവസം വീട്ടിലെത്തി കരഞ്ഞുവെന്നും തുടർന്ന് സ്വയം ആശ്വസിപ്പിച്ച് വീണ്ടും മുന്നോട്ട് പോകാൻ തീരുമാനിച്ചതായും നടി പറഞ്ഞു. കരയുന്നത് തെറ്റല്ലെന്നും ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ ഒരാളെ കൂടുതൽ ശക്തനാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

സംവിധായകനോടൊപ്പം പ്രവർത്തിക്കാൻ തനിക്ക് സുഖമായി തോന്നിയില്ലാത്തതിനാലാണ് ‘ഇല്ല’ എന്ന് പറഞ്ഞതെന്നും അതിന് ശേഷവും ശല്യപ്പെടുത്തലുകൾ ഉണ്ടായിരുന്നുവെന്നും ലാവണ്യ പറഞ്ഞു.

അതേസമയം അഥർവ നായകനായ ടണൽ എന്ന തമിഴ് ചിത്രത്തിലാണ് ലാവണ്യ ഒടുവിൽ അഭിനയിച്ചത്. കൂടാതെ ദേവ് മോഹൻ നായകനാകുന്ന സതി ലീലാവതി എന്ന ചിത്രത്തിൽ നായികയായും താരം എത്തുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam