പരമ്പരാഗത കലാരൂപങ്ങളായ ബാലെയെയും ഓപ്പറയെയും കുറിച്ചുള്ള യുവ താരം തിമോത്തി ചാലമേറ്റിന്റെ വിവാദ പരാമർശങ്ങൾക്ക് മറുപടിയുമായി വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീൽബെർഗ്. 'സൗത്ത് ബൈ സൗത്ത് വെസ്റ്റ് (SXSW) ഫിലിം ഫെസ്റ്റിവൽ 2026'-ൽ സംസാരിക്കവെയാണ് സ്പീൽബെർഗ് കലയുടെ പാരമ്പര്യത്തെയും സാമൂഹികമായ ഒത്തുചേരലിനെയും പ്രതിരോധിച്ചത്.
അപരിചിതരായ മനുഷ്യർ ഒരു ഇരുണ്ട മുറിയിൽ ഒത്തുചേർന്ന് കല ആസ്വദിക്കുമ്പോൾ ലഭിക്കുന്ന വൈകാരിക ഐക്യം സിനിമയ്ക്കും സംഗീത പരിപാടികൾക്കും ഒപ്പം ബാലെയിലും ഓപ്പറയിലും സംഭവിക്കുന്നുണ്ടെന്ന് 79-കാരനായ സംവിധായകൻ ഓർമ്മിപ്പിച്ചു. ഇത്തരം കലാരൂപങ്ങൾ എന്നെന്നും നിലനിൽക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, ടെക്സസ് സർവ്വകലാശാലയിൽ നടന്ന ഒരു സംവാദത്തിനിടെയാണ് തിമോത്തി ചാലമേറ്റ് ബാലെയെയും ഓപ്പറയെയും അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചത്. "ആർക്കും താൽപ്പര്യമില്ലാത്ത ഒന്നാണെങ്കിലും ഇതിനെ എങ്ങനെയെങ്കിലും ജീവനോടെ നിലനിർത്തണേ എന്ന് യാചിക്കേണ്ടി വരുന്ന ഓപ്പറ പോലെയുള്ള മേഖലകളിൽ പ്രവർത്തിക്കാൻ എനിക്ക് താൽപ്പര്യമില്ല" എന്നായിരുന്നു പരിഹാസം.
ഈ പരാമർശം സമൂഹമാധ്യമങ്ങളിലും കലാപ്രേമികൾക്കിടയിലും വലിയ പ്രതിഷേധത്തിന് വഴിവെച്ചു. മിസ്റ്റി കോപ്ലാൻഡ് ഉൾപ്പെടെയുള്ള ബാലെ താരങ്ങളും ആൻഡ്രിയ ബോസെല്ലിയെപ്പോലുള്ള പ്രശസ്ത ഓപ്പറ ഗായകരും മെട്രോപൊളിറ്റൻ ഓപ്പറയും ചാലമേറ്റിനെതിരെ രംഗത്തെത്തി.
ഈ വിവാദം ചാലമെറ്റിന്റെ ഓസ്കാർ സാധ്യതകളെ ബാധിക്കുമെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്. 'മാർട്ടി സുപ്രീം' (Marty Supreme) എന്ന ചിത്രത്തിലെ അഭിനയത്തിന് ഇത്തവണത്തെ മികച്ച നടനുള്ള ഓസ്കാർ നാമനിർദ്ദേശം ചാലമെയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഇതിനോടകം ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയെങ്കിലും, ബാഫ്റ്റയിൽ അദ്ദേഹത്തിന് അവാർഡ് നഷ്ടമായിരുന്നു. വാഗ്നർ മൗറ, മൈക്കൽ ബി. ജോർദാൻ, ലിയോനാർഡോ ഡികാപ്രിയോ തുടങ്ങിയ വമ്പൻമാരുമായാണ് ഓസ്കാറിൽ അദ്ദേഹം മത്സരിക്കുന്നത്. തന്റെ പരാമർശത്തിൽ ചാലമെ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
