ലൈവ് സ്റ്റേജ് ഷോയിൽ നർത്തകിയെ കാണികൾക്കിടയിലേക്ക് എറിഞ്ഞ് ഗായകൻ; വൈറലായ വീഡിയോയിൽ അന്വേഷണം

MARCH 16, 2026, 4:10 AM

പാറ്റ്ന: ബിഹാറിൽ നടന്ന ലൈവ് സ്റ്റേജ് പരിപാടിക്കിടെ നൃത്തം ചെയ്തുകൊണ്ടിരുന്ന നർത്തകിയെ കാണികൾക്കിടയിലേക്ക് എറിഞ്ഞ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഭോജ്പുരി ഗായകനായ ധനഞ്ജയ് ശർമയാണ് ഗായികയെ കാണികൾക്കിടയിലേക്ക് എറിഞ്ഞത്.

പരിപാടിക്കിടെ സ്റ്റേജിൽ നൃത്തം അവതരിപ്പിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പെട്ടെന്ന് എടുത്ത് കാണികൾക്കിടയിലേക്ക് എറിയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയർന്നത്.

വീഡിയോ വൈറലായതിനെ തുടർന്ന് പൊലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

ഗായകന്റെ പെരുമാറ്റം അപലപനീയമാണെന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പേർ പ്രതികരിച്ചു. നർത്തകിയുടെ സുരക്ഷയെ പോലും പരിഗണിക്കാതെയായിരുന്നു ഇത്തരമൊരു പ്രവൃത്തിയെന്നാണ് വിമർശനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam