വൈരമുത്തുവിന് ജ്ഞാനപീഠം: 'ഷെയിം ഓൺ യൂ'; രൂക്ഷ വിമർശനവുമായി ഗായിക ചിന്മയി

MARCH 14, 2026, 7:29 AM

ചെന്നൈ: തമിഴ് കവി വൈരമുത്തുവിന് രാജ്യത്തെ ഏറ്റവും ഉയർന്ന സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഗായിക ചിന്മയി ശ്രീപദ രംഗത്തെത്തി. ലൈംഗിക വേട്ടക്കാരനെ സംരക്ഷിക്കാൻ സർക്കാർ സംവിധാനങ്ങളും രാഷ്ട്രീയക്കാരും സിനിമാലോകവും ശ്രമിക്കുകയാണെന്ന് ചിന്മയി തന്റെ സാമൂഹ്യമാധ്യമ കുറിപ്പിൽ ആരോപിച്ചു.

മുൻപ് മീ ടൂ പ്രസ്ഥാനം മുഖേന വൈരമുത്തുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്ന ചിന്മയി, ഈ പുരസ്കാര പ്രഖ്യാപനം അങ്ങേയറ്റം ലജ്ജാകരമാണെന്നും കുറിച്ചു. വൈരമുത്തുവിന്റെ പ്രവൃത്തികളാൽ ജീവിതവും സ്വപ്നങ്ങളും കരിയറും തകർന്ന സ്ത്രീകളുടെ രോഷം അവരെ പിന്തുണക്കുന്നവർക്കുമേൽ പതിക്കട്ടെയെന്നും ചിന്മയി പ്രതികരിച്ചു.

തമിഴ് സിനിമയിലെയും രാഷ്ട്രീയ രംഗത്തെയും പല പ്രമുഖരും വൈരമുത്തുവിനെ പിന്തുണക്കുന്നതിനെതിരെ ചിന്മയി മുമ്പും പലതവണ വിമർശനവുമായി എത്തിയിട്ടുണ്ട്. ഈ ഉന്നത പുരസ്കാര പ്രഖ്യാപനം സ്ത്രീകളുടെ പോരാട്ടങ്ങളെ അവഹേളിക്കുന്നതാണെന്ന വികാരമാണ് ചിന്മയിയുടെ വാക്കുകളിൽ പ്രകടമാകുന്നത്.

vachakam
vachakam
vachakam

2018-ലാണ് ചിന്മയി ശ്രീപദ വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്. സ്വിറ്റ്സർലാൻഡിൽ നടന്ന ഒരു പരിപാടിക്കിടെ വൈരമുത്തു മോശമായ തരത്തിലുള്ള ആവശ്യങ്ങൾ മുന്നോട്ടുവച്ചുവെന്നാണ് ചിന്മയിയുടെ വെളിപ്പെടുത്തൽ. എന്നാൽ ഈ ആരോപണങ്ങൾ വൈരമുത്തു നിഷേധിച്ചിരുന്നു. പിന്നീട് മറ്റൊരു ഗായികയും സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു.

ജ്ഞാനപീഠ പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ മീ ടൂ ആരോപണവുമായി ബന്ധപ്പെട്ട് വീണ്ടും വൈരമുത്തുവിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam