‘സിഐഡി മൂസ’ക്ക് രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ

MARCH 16, 2026, 2:50 AM

മലയാളത്തിൽ വലിയ വിജയവും പ്രേക്ഷകസ്വീകാര്യതയും നേടിയ ചിത്രമായിരുന്നു സിഐഡി മൂസ. ദിലീപ് നായകനായി അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ജോണി ആന്റണിയായിരുന്നു. ഉദയകൃഷ്ണയും സിബി കെ തോമസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. 2003-ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും ആരാധകരുടെ ഇഷ്ടചിത്രങ്ങളിൽ ഒന്നാണ്.

ഇപ്പോൾ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വർഷം പുറത്തിറക്കാനുള്ള പദ്ധതിയുണ്ടെന്ന് ആണ് സംവിധായകൻ ജോണി ആന്റണി അറിയിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിനിടെയായിരുന്നു അദ്ദേഹം ഈ വിവരം പങ്കുവച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് നടൻ ദിലീപും പ്രതികരിച്ചുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

എന്നാൽ സോഷ്യൽ മീഡിയയിൽ ഇതിനോട് മിശ്ര പ്രതികരണമാണ് ഉയരുന്നത്. കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ക്യാപ്റ്റൻ രാജു തുടങ്ങിയ താരങ്ങളില്ലാതെ ‘സിഐഡി മൂസ’യെ എങ്ങനെ വീണ്ടും ഒരുക്കും എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. വർഷങ്ങളായി രണ്ടാം ഭാഗത്തെക്കുറിച്ച് പ്രഖ്യാപനങ്ങൾ വരുന്നതല്ലാതെ കാര്യമായ പുരോഗതി ഒന്നും ഉണ്ടായിട്ടില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam