‘ഗോൾമാൽ 5’യിൽ വില്ലൻ വേഷത്തിൽ അക്ഷയ് കുമാർ; വൻ ആവേശത്തിൽ ആരാധകർ 

MARCH 16, 2026, 9:49 PM

ബോളിവുഡിലെ ഹിറ്റ് കോമഡി ഫ്രാഞ്ചൈസിയായ ‘ഗോൾമാൽ’ സീരീസിന്റെ പുതിയ ഭാഗമായ ഗോൽമാൽ 5ൽ ശ്രദ്ധേയമായ മാറ്റവുമായി അണിയറപ്രവർത്തകർ. ചിത്രത്തിൽ നായകനായ അജയ് ദേവ്ഗണിനെതിരെ പ്രതിനായക വേഷത്തിൽ അക്ഷയ് കുമാർ എത്തുന്നു എന്നാണ്  റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ സംവിധായകൻ രോഹിത്ത് ഷെട്ടിയാണ്. ഏകദേശം 18 ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂളിനാണ് അക്ഷയ് കുമാർ ഡേറ്റ് നൽകിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. കോമഡി രംഗങ്ങളിലെ മികച്ച ടൈമിംഗിനാൽ പ്രശസ്തനായ അക്ഷയ് ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രമായിരിക്കും അവതരിപ്പിക്കുക എന്നാണ് സൂചന.

‘ഗോൾമാൽ’ സീരീസിലെ സ്ഥിരം താരങ്ങളും ചിത്രത്തിൽ ഉണ്ടാകും. കൂടാതെ നടി പ്രിയാമണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും. ഇതോടെ അക്ഷയ്കുമാറും അജയ് ദേവ്ഗണും ഒരുമിക്കുന്ന ആറാമത്തെ സിനിമയായിരിക്കും ‘ഗോൾമാൽ 5’. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam