സൂര്യ ചിത്രം ‘വിശ്വനാഥ് & സൺസ്’ ടീസർ പുറത്ത്; നായികയായി മമിത ബൈജു

MARCH 16, 2026, 6:37 AM

സൂര്യയെ നായകനാക്കി സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന പുതിയ ചിത്രം വിശ്വനാഥ് & സൺസ് എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. സഞ്ജയ് വിശ്വനാഥ് എന്ന അന്താരാഷ്ട്ര പിസ്റ്റൾ ഷൂട്ടറുടെ വേഷത്തിലാണ് ചിത്രത്തിൽ സൂര്യ എത്തുന്നത്. ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത് മമിത ബൈജുയാണ്.

പ്രണയവും ആക്ഷനും സമന്വയിപ്പിച്ചുള്ള കഥയാണ് സിനിമയുടേതെന്ന സൂചനയാണ് ടീസർ നൽകുന്നത്. 40 വയസുകാരനും 20 വയസുകാരിയും തമ്മിലുള്ള പ്രണയബന്ധം വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് ചിത്രത്തിലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മുന്‍പ് പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. “വ്യത്യസ്തമായ പ്രണയവും ലക്ഷ്യബോധമുള്ള കുടുംബവും ചേർന്ന ഒരു സമ്പൂർണ എന്റർടെയ്‌നർ ജൂലൈയിൽ എത്തുന്നു” എന്ന കുറിപ്പോടെയാണ് സൂര്യ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പോസ്റ്റർ പങ്കുവച്ചത്. കൈയിൽ കുഞ്ഞിനെ എടുത്ത് നിൽക്കുന്ന സൂര്യയുടെ ചിത്രം പോസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നു. ടീസർ പുറത്തിറങ്ങിയതോടെ ‘വിന്റേജ് സൂര്യ’ ശൈലിയിലുള്ള ചിത്രമായിരിക്കും ഇതെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നു.

vachakam
vachakam
vachakam

വാത്തി, ലക്കി ഭാസ്കർ എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമ കൂടിയാണ് ഇത്. സിത്താര എന്റർടെയ്ൻമെന്റ്സ് ബാനറിൽ നാഗ വംശിയാണ് നിർമ്മാണം. സംഗീതം ഒരുക്കുന്നത് ജി. വി. പ്രകാശ് കുമാർ. ചിത്രത്തിൽ രാധിക ശരത്‌കുമാർ, രവീണ ടണ്ടൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏകദേശം 24 വർഷങ്ങൾക്ക് ശേഷമാണ് രവീണ ടണ്ടൺ വീണ്ടും ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. അവസാനമായി അവർ അഭിനയിച്ചത് ആളവന്താൻ (2001) എന്ന കമൽ ഹാസൻ ചിത്രം ആയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam