സിനിമയിലും ടെലിവിഷൻ മേഖലയിലും താരങ്ങളെ തിരഞ്ഞെടുക്കുമ്പോൾ സോഷ്യൽ മീഡിയ ഫോളോവേഴ്സിനെ പരിഗണിക്കുന്ന പ്രവണത ഇതിനകം തന്നെ വ്യാപകമായിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിനേക്കാൾ വ്യത്യസ്തമായ ഒരു രീതിയാണ് ചില ഇടങ്ങളിൽ പ്രചരിക്കുന്നതെന്നാണ് നടി ഫലഖ് നാസ് വെളിപ്പെടുത്തുന്നത്..
താരങ്ങളെ കാസ്റ്റ് ചെയ്യുന്നതിനുമുമ്പ് അവരുടെ ജാതക വിവരങ്ങൾ ആവശ്യപ്പെടുന്ന രീതിയാണ് ഇപ്പോൾ ചില നിർമാതാക്കൾ പിന്തുടരുന്നതെന്ന് ഫലഖ് നാസ് പറഞ്ഞു. ഇത്തരത്തിലുള്ള പ്രവണത കാരണം കഴിവുള്ള നിരവധി അഭിനേതാക്കൾക്ക് അവസരങ്ങൾ നഷ്ടമാകുന്നുവെന്നും അവർ ആരോപിച്ചു.
തനിക്ക് അടുത്തിടെ ഒരു പ്രൊഡക്ഷൻ ഹൗസിൽ നിന്ന് വിളി ലഭിച്ചതായും ഒരു ഷോയിലേക്ക് ഒരു കഥാപാത്രത്തെ കുറിച്ച് സംസാരിച്ചെന്നും താരം പറഞ്ഞു. സാധാരണയായി ഇത്തരം അവസരങ്ങളിൽ ലുക്ക് ടെസ്റ്റ് അല്ലെങ്കിൽ മോക്ക് ടെസ്റ്റ് ആവശ്യപ്പെടാറാണ് പതിവ്. എന്നാൽ ഈ തവണ ജനന തീയതി, സമയം, ജനിച്ച സ്ഥലം എന്നിവ നൽകാൻ ആവശ്യപ്പെട്ടുവെന്നാണ് ഫലഖ് നാസ് പറയുന്നത്.
കഴിഞ്ഞ പതിനഞ്ച് വർഷമായി ഈ മേഖലയിലുണ്ടെന്നും ഇതുവരെ ലഭിച്ച എല്ലാ അവസരങ്ങളും തന്റെ അഭിനയ കഴിവിന്റെ അടിസ്ഥാനത്തിലാണെന്നും അവർ പറഞ്ഞു. ജാതകം പരിശോധിച്ചാണ് ജോലി നൽകുന്നത് എന്ന രീതിയോട് താൻ യോജിക്കില്ലെന്നും അത്തരത്തിലുള്ള പ്രോജക്റ്റുകളിൽ പ്രവർത്തിക്കില്ലെന്നും അവർ വ്യക്തമാക്കി.
ഇത്തരത്തിലുള്ള സമീപനം കഴിവുള്ളവരെ അവഗണിക്കുന്നതാണെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും ഫലഖ് നാസ് കൂട്ടിച്ചേർത്തു. ജാതക പൊരുത്തം നോക്കി നടക്കുന്ന വിവാഹങ്ങൾ പോലും പലപ്പോഴും നിലനിൽക്കാത്ത സാഹചര്യത്തിൽ ഒരു ഷോ വിജയിക്കുമോ എന്നത് ജാതകം നോക്കി തീരുമാനിക്കുന്നത് എത്രത്തോളം യുക്തിയുള്ളതാണെന്നും താരം ചോദിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
