'സമയം ആയിരിക്കും നിങ്ങളുടെ ഏറ്റവും വലിയ ഗുരു'; സൈബർ ആക്രമണത്തിന് മറുപടിയുമായി ചിന്മയി 

MARCH 16, 2026, 6:50 AM

വൈരമുത്തുവിന് ജ്ഞാനപീഠം ലഭിച്ചതിനെ തുടർന്ന് അദ്ദേഹത്തെ അഭിനന്ദിച്ച കമൽ ഹാസൻ, രജനികാന്ത് എന്നിവരെ ഗായിക ചിന്മയി ശ്രീപദ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് ചിന്മയിക്ക് നേരിടേണ്ടി വന്നത്.

വിമർശനങ്ങൾക്ക് പിന്നാലെ വീണ്ടും പ്രതികരിച്ച ചിന്മയി, തന്റെ അഭിപ്രായം തുറന്ന് പറയാനുള്ള അവകാശം തനിക്കുണ്ടെന്ന് വ്യക്തമാക്കി. ഒരുകാലത്ത് താനും കമൽ ഹാസന്റെയും രജനികാന്തിന്റെയും വലിയ ആരാധികയായിരുന്നു എന്നും അവർ പറഞ്ഞു.

അതേസമയം വൈരമുത്തുവിന് ജ്ഞാനപീഠം നൽകിയ തീരുമാനത്തെ കുറിച്ച് ഇതിനകം തന്നെ പല ഭാഗങ്ങളിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്. 2018-ൽ നടന്ന മീറ്റൂ തുറന്നുപറച്ചിലുകളുടെ സമയത്ത് ചിന്മയിയുൾപ്പെടെ നിരവധി സ്ത്രീകൾ വൈരമുത്തുവിനെതിരെ ആരോപണങ്ങളുമായി മുന്നോട്ട് വന്നിരുന്നു.

vachakam
vachakam
vachakam

ഇത്തരം ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ പുരസ്‌കാരത്തോടെ ആദരിച്ചത് ശരിയായ നടപടിയല്ലെന്നായിരുന്നു ചിന്മയിയുടെ മുൻ പ്രതികരണം. പിന്നീട് കമൽ ഹാസനും രജനികാന്തും വൈരമുത്തുവിനെ പ്രശംസിച്ചതിനെ വിമർശിച്ചതോടെയാണ് സമൂഹമാധ്യമങ്ങളിൽ വലിയ വിവാദവും സൈബർ ആക്രമണവും ശക്തമായത്.

ചിന്മയിയുടെ വാക്കുകളിലേക്ക് 

ഈ രാജ്യത്തെ ഒരു പൗരന്‍ എന്ന നിലയിലും, സ്ത്രീയെന്ന നിലയിലും, കുട്ടികളുടെ രക്ഷിതാവെന്ന നിലയിലും, അധികാരകേന്ദ്രങ്ങളിലിരിക്കുന്ന പുരുഷന്മാര്‍ നടത്തുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും അക്രമങ്ങളും കുന്നു കൂടുന്നത് കാണേണ്ടി വരുമ്പോള്‍, മാറ്റം കൊണ്ടുവരാന്‍ സാധിക്കുന്നവര്‍ കണ്ണടയ്ക്കുമ്പോള്‍, കടുത്ത നിരാശയാണ് തോന്നുന്നത്. അപ്പോള്‍ എങ്ങനെയാണ് മാതൃകയാകുന്നതെന്ന് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനോട് ചോദിക്കുന്നത് എന്റെ അവകാശമാണ്.

vachakam
vachakam
vachakam

ഒരാള്‍ക്ക് നിരാശപ്പെടാം. തമിഴ് സിനിമ ഇന്‍ഡസ്ട്രിയിലെ എല്ല മിക്ക നായകന്മാരും ഗുരുക്കന്മാരും ശരിയായ കാര്യമല്ല ചെയ്തത്. ഞാന്‍ ആകെ ആവശ്യപ്പെടുന്നത് ഒരു ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കാനാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭയമില്ലാതെ പരാതിപ്പെടാനും, വ്യാജ കേസുകള്‍ക്കെതിരെ കവചമാകാനും അത് മൂലം സാധിക്കും.

ഇപ്പോള്‍ എനിക്കറിയാം. ഇതുവരെ ആരും പരസ്യമായി തുറന്ന് കാണിക്കാത്ത ഒരുപാട് പുരുഷന്മാരുണ്ട്. അവര്‍ ആരെന്ന് ഞങ്ങള്‍ക്കറിയാം. എന്റെ മക്കളുടെ അഞ്ച് കിലോമീറ്റര്‍ റേഡിയസില്‍ പോലും വരാനാകാത്തവര്‍ ആരെന്ന് എനിക്കറിയാം. അവര്‍ ആരെന്ന് നിങ്ങള്‍ക്ക് അറിയാകാനാകില്ലെന്നത് സങ്കടകരമാണ്. കാരണം തമിഴ്‌നാട്ടില്‍ ഒരു അക്രമിയ്‌ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യുന്നത് സുരക്ഷിതമല്ല. കാരണം നിങ്ങളെല്ലാം ചേര്‍ന്ന് ലൈംഗിക കുറ്റവാളികളായ ചങ്ങാതിമാരെ സംരക്ഷിക്കും.

സമയം ആയിരിക്കും നിങ്ങളുടെ ഏറ്റവും വലിയ ഗുരു.

vachakam
vachakam
vachakam

ആ പാഠങ്ങള്‍ കഠിനമായിരിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam